Advertisement
Sports News
റൊണാള്‍ഡോയെ അനുകരിച്ചു; ആരാധകന്‍ ആശുപത്രിയില്‍
സ്പോര്‍ട്സ് ഡെസ്‌ക്
2022 Sep 30, 03:29 am
Friday, 30th September 2022, 8:59 am

സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ വിജയാഘോഷം അനുകരിച്ച ആരാധകന്‍ ആശുപത്രിയില്‍. റൊണാള്‍ഡോയുടെ ഐക്കോണിക്ക് സെലിബ്രേഷനായ സ്യൂ (siuu) അനുകരിച്ചാണ് ആരാധകന്‍ ആശുപത്രിയിലായത്.

സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന വീഡിയോയിലാണ് ഒരു യുവാവ് പെനാല്‍ട്ടി നേടിയതിന് ശേഷം റോണോയെ അനുകരിക്കാന്‍ ശ്രമിക്കുന്നത്. എന്നാല്‍ അത് എല്ലാവര്‍ക്കും സാധിക്കുന്ന കാര്യമല്ല എന്ന് ഈ വീഡിയോ തെളിയിക്കുന്നു.

റോണോയെ അനുകരിച്ച് ചാടി ലാന്‍ഡ് ചെയ്തപ്പോള്‍ അദ്ദേഹത്തിന്റെ ലെഫ്റ്റ് ലെഗ് മടങ്ങുകയായിരുന്നു. ശേഷം ആശുപത്രിയില്‍ എക്‌സ് റേ എടുക്കുന്ന വീഡിയോയും അദ്ദേഹത്തിന്റെ കൂട്ടുകാര്‍ തന്നെ കോമഡി രൂപത്തില്‍ അവതരിപ്പിക്കുകയായിരുന്നു.

ഇത് അനുകരിക്കുമ്പോള്‍ സൂക്ഷിക്കണമെന്ന് വൈറല്‍ വീഡിയോ തെളിയിക്കുന്നു. 44000ത്തോളം ആളുകള്‍ ഇതിനോടകം വീഡിയോ ലൈക്ക് ചെയ്തിട്ടുണ്ട്.

2013ല്‍ ചെല്‍സിക്കെതിരെ ഒരു ഫ്രണ്ട്‌ലീ മത്സരത്തിലായിരുന്നു റോണോ ആദ്യമായി ഇങ്ങനെ സെലിബ്രേറ്റ് ചെയ്യുന്നത്. ഗോള്‍ നേടി കഴിഞ്ഞുള്ള ഈ ആഘോഷം ലോകത്തെമ്പാടും വൈറലാണ്. ഫുട്‌ബോള്‍ താരങ്ങളും മറ്റ് സ്‌പോര്‍ട്‌സ് താരങ്ങളും അദ്ദേഹത്തിന്റെ സെലിബ്രേഷന്‍ അനുകരിക്കാറുണ്ട്.

2019ല്‍ ഈ സെലിബ്രേഷന് പിന്നിലെ കാരണം സി.ആര്‍ സെവന്‍ വെളിപ്പെടുത്തിയിരുന്നു. ഒരുവട്ടം ചെയ്തപ്പോള്‍ അത് അദ്ദേഹത്തിന്റെ ഐഡിന്റിറ്റി ആയി മാറിയെന്നും എല്ലാവരും ഓര്‍ക്കാന്‍ തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞിരുന്നു. അത് കൊണ്ടാണ് സ്യൂ സെലിബ്രേഷന്‍ തുടര്‍ന്നതെന്നും റോണോ കൂട്ടിച്ചേര്‍ത്തു.

നിലവില്‍ അദ്ദേഹത്തിന്റെ സ്യൂ സെലിബ്രേഷന്‍ ആരാധകര്‍ക്ക് അധികം കാണാന്‍ സാധിക്കാറില്ല. ഈ സീസണില്‍ ക്ലബ്ബിനും രാജ്യത്തിനുമായി രണ്ട് ഗോളാണ് അദ്ദേഹം ആകെ നേടിയത്.

Content Highlight: Fans Imitates Cristiano Ronaldo and Gets hospitalized