| Tuesday, 26th November 2024, 7:51 am

ചരിത്രത്തിലെ ഏറ്റവും മോശം ടീം, ദ്രാവിഡ് എല്ലാം നശിപ്പിച്ചു; വിമര്‍ശനം ശക്തം

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2025ന് മുന്നോടിയായി നടന്ന മെഗാ താരാലേലം അവസാനിച്ചതിന് പിന്നാലെ രാജസ്ഥാന്‍ റോയല്‍സിനെതിരെ വിമര്‍ശനമുയര്‍ത്തി ആരാധകര്‍.

ലേലത്തില്‍ മികച്ച പ്രകടനം കാഴ്ചവെക്കാത്തതിനെ തുടര്‍ന്നാണ് ആരാധകര്‍ രംഗത്തെത്തിയിരിക്കുന്നത്. താരലേലത്തില്‍ ബൗളര്‍മാര്‍ക്ക് പിന്നാലെ പോയ രാജസ്ഥാന്‍ ബാറ്റര്‍മാരെ സ്വന്തമാക്കാന്‍ ശ്രമിച്ചില്ലെന്നും ആരാധകര്‍ പറയുന്നു.

താര ലേലത്തില്‍ 16 താരങ്ങളെയാണ് രാജസ്ഥാന്‍ ടീമിലെത്തിച്ചത്. നേരത്തെ നിലനിര്‍ത്തിയ ആറ് താരങ്ങളടക്കം 20 പേരാണ് വരും സീസണുകളില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ഭാഗമാവുക. മറ്റേത് ടീമിനേക്കാളും കുറവ് താരങ്ങള്‍ റോയല്‍സിനൊപ്പമാണ്.

20 താരങ്ങളുമായി സണ്‍ റൈസേഴ്‌സ് ഹൈദരാബാദും 21 താരങ്ങളുമായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും ഉണ്ടെങ്കിലും രാജസ്ഥാന്‍ റോയല്‍സിനേക്കാള്‍ സ്‌റ്റേബിളാണ് ഇരുവരുടെയും സ്‌ക്വാഡ്.

ലേലത്തില്‍ ഒറ്റ ഓവര്‍സീസ് ബാറ്ററെ പോലും രാജസ്ഥാന്‍ സ്വന്തമാക്കിയില്ല എന്നതാണ് ആരാധകരെ ഞെട്ടിച്ചത്. ഏയ്ഡന്‍ മര്‍ക്രം അടക്കമുള്ള മിക്ക താരങ്ങളെയും അടിസ്ഥാന വിലയ്ക്കാണ് ടീമുകള്‍ സ്വന്തമാക്കിയത് എന്നതും ഇതോടൊപ്പം ചേര്‍ത്തുവെക്കണം.

ലേലത്തിന് മുമ്പ് നിലനിര്‍ത്തിയ ഷിംറോണ്‍ ഹെറ്റ്‌മെയര്‍ മാത്രമാണ് രാജസ്ഥാന്റെ ഏക വിദേശ ബാറ്റര്‍. ഒപ്പം പേരിന് ബാറ്റിങ് ഓള്‍ റൗണ്ടറായി വാനിന്ദു ഹസരങ്കയും. ഫിനിഷറുടെ റോളിലുള്ള താരത്തെ സ്വന്തമാക്കുന്നതിലും രാജസ്ഥാന് പോരായ്മകള്‍ സംഭവിച്ചു.

താരലേലത്തില്‍ ബൗളര്‍മാര്‍ക്ക് പിന്നാലെ പോയ രാജസ്ഥാന് ഒരു സ്‌റ്റേബിള്‍ സ്‌ക്വാഡ് പടുത്തുയര്‍ത്താനും സാധിച്ചിട്ടില്ല.

താരലേലത്തില്‍ ഏഴ് വീതം ക്യാപ്ഡ് താരങ്ങളെയും അണ്‍ക്യാപ്ഡ് താരങ്ങളെയുമാണ് രാജസ്ഥാന്‍ സ്വന്തമാക്കിയത്.

രാഹുല്‍ ദ്രാവിഡിന്റെ വരവോടെ ടീമിന്റെ മോശം സമയം ആരംഭിച്ചു, താരലേലത്തില്‍ ഏറ്റവും മോശം പ്രകടനം കാഴ്ചവെച്ച ടീം, രാജസ്ഥാന്റെ ചരിത്രത്തിലെ ഏറ്റവും മോശം സ്‌ക്വാഡ് തുടങ്ങി ആരാധകരുടെ ഭാഗത്ത് നിന്നുള്ള വിമര്‍ശനങ്ങളും ശക്തമാണ്.

മെഗാ താരലേലത്തിന് ശേഷമുള്ള രാജസ്ഥാന്‍ സ്‌ക്വാഡ്  (IPL 2025: Rajasthan Royals Squad)

ബാറ്റര്‍മാര്‍

  1. നിതീഷ് റാണ
  2. ശുഭം ദുബെ
  3. വൈഭവ് സൂര്യവംശി
  4. ഷിംറോണ്‍ ഹെറ്റ്‌മെയര്‍  ✈
  5. യശസ്വി ജെയ്‌സ്വാള്‍
  6. റിയാന്‍ പരാഗ്

ഓള്‍റൗണ്ടര്‍മാര്‍

  1. വാനിന്ദു ഹസരങ്ക  ✈
  2. ജോഫ്രാ ആര്‍ച്ചര്‍  ✈
  3. യുദ്ധ്‌വീര്‍ സിങ്

വിക്കറ്റ് കീപ്പര്‍മാര്‍

  1. സഞ്ജു സാംസണ്‍
  2. ധ്രുവ് ജുറെല്‍
  3. കുണാല്‍ സിങ് റാത്തോഡ്

ബൗളര്‍മാര്‍

  1. മഹീഷ് തീക്ഷണ  ✈
  2. ആകാശ് മധ്വാള്‍
  3. കുമാര്‍ കാര്‍ത്തികേയ സിങ്
  4. തുഷാര്‍ ദേശ്പാണ്ഡേ
  5. ഫസല്‍ഹഖ് ഫാറൂഖി  ✈
  6. ക്വേന മഫാക്ക  ✈
  7. അശോക് ശര്‍മ
  8. സന്ദീപ് ശര്‍മ

Content Highlight: Fans criticize Rajasthan Royals’ squad after mega auction

Latest Stories

We use cookies to give you the best possible experience. Learn more