ഫ്രഞ്ച് ലീഗ് വണ്ണില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ പി.എസ്.ജി തോല്‍വി വഴങ്ങിയിരുന്നു. ഒളിമ്പിക് ലിയോണ്‍ ആണ് ഏകപക്ഷീയമായ ഒരു ഗോളിന് പി.എസ്.ജിയെ തോല്‍പ്പിച്ചത്.
മത്സരത്തിന്റെ 58ാം മിനിട്ടില്‍ ബ്രാഡ്‌ലി ബാര്‍ക്കോളയുടെ ഗോളിലൂടെയാണ് ലിയോണ്‍ ജയം നേടിയത്. ലയണല്‍ മെസിയും കിലിയന്‍ എംബാപ്പെയും മത്സരത്തിനുണ്ടായിട്ടും മറുപടി ഗോളടിക്കാന്‍ പി.എസ്.ജിക്ക് സാധിച്ചിരുന്നില്ല. തുടര്‍ന്ന് വലിയ രീതിയിലുള്ള വിമര്‍ശനങ്ങള്‍ക്കാണ് പി.എസ്.ജി വിധേയരായത്.
PSG suffered a 2-0 loss to Rennes right before the international break.
Two weeks later, in their first game back, PSG lose again to Lyon at home 😬 pic.twitter.com/Dt9o2e9l2d
— ESPN FC (@ESPNFC) April 2, 2023
പി.എസ്.ജി ലൂസര്‍മാരുടെ ക്ലബ്ബ് ആണെന്നും അന്തസോടെ തോല്‍വികള്‍ ഏറ്റുവാങ്ങുകയാണവരെന്നും ആരാധകരില്‍ ചിലര്‍ ട്വീറ്റ് ചെയ്തു. അവസാനമായി കളിച്ച നാല് മത്സരങ്ങളില്‍ മൂന്നിലും പി.എസ്.ജി പരാജയപ്പെടുകയായിരുന്നു. റെന്നസിനെതിരെയുള്ള രണ്ട് ഗോളുകളുടെ തോല്‍വിക്ക് പിന്നാലെയാണ് ഈ തോല്‍വിയും പി.എസ്.ജിക്ക് ഏല്‍ക്കേണ്ടി വന്നിട്ടുള്ളത്.
PSG fans are so funny. They’re whistling him instead of the whole team, blaming everything on him when he has more than 35 G+A this season and they expect Messi to go with Ultras after the game 😂😂 https://t.co/rlCao96Vws
— All About Argentina 🛎🇦🇷 (@AlbicelesteTalk) April 2, 2023
🎙️| Christophe Galtier: “I find the whistles against Leo Messi to be very harsh. Leo is a player who gives a lot. He also gave a lot in the first part of the season but it is also up to other players to have more functions.” 🇫🇷🇦🇷 pic.twitter.com/r5iIKztIjU
— PSG Report (@PSG_Report) April 2, 2023
മത്സരത്തില്‍ ലിയോണ്‍ ഗോള്‍കീപ്പര്‍ നടത്തിയ മികച്ച പ്രകടനവും പാരീസിന് തിരിച്ചടിയായി. മത്സരത്തില്‍ തോല്‍വി വഴങ്ങേണ്ടി വന്നെങ്കിലും പോയിന്റ് പട്ടികയില്‍ നിലവില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ് പി.എസ്.ജി. രണ്ടാം സ്ഥാനക്കാരായ ലെന്‍സിനേക്കാള്‍ ആറ് പോയിന്റിന്റെ ലീഡാണ് പി.എസ്.ജിക്കുള്ളത്.
ഏപ്രില്‍ ഒമ്പതിന് നൈസിനെതിരെയാണ് പി.എസ്.ജിയുടെ അടുത്ത മത്സരം.
Content Highlights: Fans criticize PSG after the loss against Lyon