നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത് ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്സ് തിരുച്ചുവരവ് നടത്തിയിരിക്കുകയാണ്. ഗ്രീക്ക് താരം ദിമിത്രിയോസ് ദയമാന്റകോസിന്റെ ഒരു ഗോളും മലയാളി സൂപ്പര്‍ താരം സഹല്‍ അബ്ദുല്‍ സമദിന്റെ ഇരട്ട ഗോളുകളുമാണ് ബ്ലാസ്റ്റേഴ്സിന് വിജയം സമ്മാനിച്ചത്.
എന്നാല്‍ വിജയിച്ചെങ്കിലും ബ്ലാസ്റ്റേഴ്സിന്റെ കളിയില്‍ ആരാധകര്‍ തൃപ്തരല്ല. ഈ കളിയും കൊണ്ട് ടീം എവിടെയും എത്തില്ലെന്നും അടുത്ത കളി മുതലെങ്കിലും ബ്ലാസ്റ്റേഴ്സില്‍ നിന്ന് നല്ല ഫുട്ബോള്‍ കാണാമെന്ന് പ്രതീക്ഷിക്കുന്നുവെന്നുമാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ്.സി എന്ന പേജ് മത്സരത്തെക്കുറിച്ച് ഫേസ്ബുക്കില്‍ എഴുതിയത്.
നോര്‍ത്ത് ഈസ്റ്റ് ബ്ലാസ്റ്റേഴ്സിനെക്കാള്‍ ലോക്കലായത് കൊണ്ടാണ് ഇന്ന് ജയിച്ചതെന്നും ടീമിന്റെ ഡിഫെന്‍സിനെ പത്തുപൈസക്ക് കൊള്ളില്ലെന്നും ആരാധകര്‍ പറയുന്നു.
2 ഗോളിന്റെ നിറവിൽ 😍
Double Delight for Sahalikka! ⚽🎯#NEUKBFC #ഒന്നായിപോരാടാം #KBFC #KeralaBlasters pic.twitter.com/WmShmWTxPL
— Kerala Blasters FC (@KeralaBlasters) November 5, 2022
‘ഈ കളി കളിച്ചാല്‍ എങ്ങും എത്തില്ല. ജയിച്ചു എന്നതിലധികം എങ്ങനെ കളിച്ചു എന്നതാണ് നോക്കേണ്ടത്, അകെ മൂന്ന് ഓണ്‍ ടാര്‍ഗറ്റ് ഷോട്ടാണ് അടിച്ചത് ഭാഗ്യത്തിന് അത് മൂന്നും ഗോളായി, ഡിഫെന്‍സില്‍ നല്ല പോരായ്മ ഉണ്ട് മിഡ്ഫീല്‍ഡില്‍ ഇനിയും മെച്ചപ്പെടാനുണ്ട്, ഇത് വെച്ച് ഹൈദരാബാദിനോടൊക്കെ എങ്ങനെ ജയിക്കും,’ ഇങ്ങനെ പോകുന്നു ആരാധകരുടെ കമന്റുകള്‍.
What a night to Remember & Cherish! 🤩#KBFCNEUFC #ഒന്നായിപോരാടാം #KBFC #KeralaBlasters pic.twitter.com/n9Ztz6KDKd
— Kerala Blasters FC (@KeralaBlasters) November 5, 2022
അതേസമയം, ഈ മാസം 13ന് എഫ്.സി. ഗോവക്കെതിരെയാണ് കേരളാ ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.
ആദ്യ കളിയില്‍ ഈസ്റ്റ് ബെംഗാളിനെ 3-1 ന് തകര്‍ത്തതിന് ശേഷം തുടര്‍ച്ചയായി മൂന്ന് മത്സരങ്ങള്‍ പരാജയപ്പെട്ടതിന്റെ നിരാശയിലായിരുന്നു കേരളാ ബ്ലാസ്റ്റേഴ്സ്. അതിന് ശേഷമാണ് ടീമൊരു തിരിച്ചുവരവ് നടത്തിയിരിക്കുന്നത്.
നിങ്ങൾ ആണ് ഞങ്ങളുടെ ഊർജം ! 🫶🏽💛#KBFCNEUFC #ഒന്നായിപോരാടാം #KBFC #KeralaBlasters pic.twitter.com/KbdwB6s7gi
— Kerala Blasters FC (@KeralaBlasters) November 5, 2022
CONTENT HIGHLIGHT: Fans criticize Kerala Blasters For bad play