ഓപ്പണര്‍മാരായ വിരാട് കോഹ്‌ലിയും ക്യാപ്റ്റന്‍ ഫാഫ് ഡു പ്ലെസിസും വണ്‍ ഡൗണായിറങ്ങിയ ഗ്ലെന്‍ മാക്‌സ്‌വെല്ലും അര്‍ധ സെഞ്ച്വറിയടിച്ചതോടെ ബെംഗളൂരു നിശ്ചിത ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 212 റണ്‍സ് സ്വന്തമാക്കി.
44 പന്തില്‍ നിന്നും 61 റണ്‍സാണ് വിരാട് നേടിയത്. നാല് സിക്‌സറും നാല് ഫോറും ഉള്‍പ്പെടെ മികച്ച ഫോമില്‍ നില്‍ക്കവെയാണ് വിരാട് പുറത്താകുന്നത്. വെറ്ററന്‍ സൂപ്പര്‍ താരം അമിത് മിശ്രയുടെ പന്തില്‍ മാര്‍ക്കസ് സ്റ്റോയിന്‍സിന് ക്യാച്ച് നല്‍കിയാണ് വിരാട് പുറത്തായത്.
വിരാടിന്റെ വിക്കറ്റ് വീഴ്ത്തിയതിന് പിന്നാലെ അമിത് മിശ്രയെ അഭിനന്ദിച്ച് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. 40ാം വയസിലും മികച്ച പ്രകടനം കാഴ്ചവെക്കുന്നു എന്ന തരത്തിലും താരത്തിന്റെ ക്ലാസിന് ഒരു മാറ്റവും ഇല്ല എന്ന തരത്തിലുമായിരുന്നു ആരാധകര്‍ അമിത് മിശ്രയെ അഭിനന്ദിച്ചത്. എന്നാല്‍ ഏറെ വൈകാതെ ഈ വിക്കറ്റ് നേട്ടത്തിന് പിന്നാലെ അമിത് മിശ്രക്കെതിരെ വിമര്‍ശനവും ഉയരുകയാണ്.
താരം പന്തില്‍ തുപ്പല്‍ പുരട്ടിയതിന് ശേഷമുള്ള രണ്ടാം പന്തിലാണ് വിരാട് പുറത്തായത്. ഈ കാര്യം ചര്‍ച്ചയിലേക്കുയര്‍ന്നതോടെയാണ് അമിത് മിശ്രക്കെതിരെ ആരാധകര്‍ രംഗത്തെത്തിയത്. നോ സലൈവ റൂള്‍ ഉള്ള ഐ.പി.എല്ലില്‍ നിയമവിരുദ്ധമായാണ് അമിത് മിശ്ര പ്രവര്‍ത്തിച്ചതെന്നാണ് ഇവരുടെ ആരോപണം.
മിശ്ര പന്തില്‍ തുപ്പല്‍ പുരട്ടുന്ന വീഡിയോ വൈറലാവുകയാണ്.
അതേസമയം, ഒരുവേള തോല്‍വി മുമ്പില്‍ കണ്ട ലഖ്‌നൗ പൊരുതുകയാണ്. 213 റണ്‍സ് ചെയ്തിറങ്ങിയ ലഖ്‌നൗ 15 ഓവര്‍ പിന്നിടുമ്പോള്‍ റണ്‍സിന് അഞ്ച് വിക്കറ്റ് എന്ന നിലയിലാണ്.