ആറ് വർഷം നീണ്ട കാത്തിരിപ്പിനൊടുവിൽ ശേഷം ഇ. എഫ്.എൽ കപ്പ് വിജയിച്ചതിന് ശേഷം അടുത്ത ട്രോഫി ലക്ഷ്യമിട്ട് മുന്നേറുകയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്.
വ്യാഴാഴ്ച നടന്ന മത്സരത്തിൽ വെസ്റ്റ് ഹാമിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്താണ് മാഞ്ചസ്റ്റർ യുണൈറ്റഡ് എഫ്. എ കപ്പിന്റെ ക്വാർട്ടർ ഫൈനലിലേക്ക് യോഗ്യത നേടിയത്.
ആദ്യ പകുതി ഗോൾരഹിതമായി പിരിഞ്ഞ മത്സരത്തിൽ രണ്ടാം പകുതിയിലാണ് മൂന്ന് ഗോളുകളും പിറന്നത്.
കളി 54 മിനിട്ട് പിന്നിട്ടപ്പോൾ സെയ്ദ് ബെൻറഹ്മയിലൂടെ വെസ്റ്റ് ഹാമാണ് മത്സരത്തിലെ ആദ്യ ഗോൾ സ്വന്തമാക്കിയത്. തുടർന്ന് ഒരു മറുപടി ഗോൾ സ്വന്തമാക്കാൻ യുണൈറ്റഡ് ഏറെ ശ്രമിച്ചെങ്കിലും മത്സരം 77 മിനിട്ട് പിന്നിട്ടപ്പോൾ വെസ്റ്റ് ഹാം താരം നയേഫ് അഗ്വേർഡ് നേടിയ സെൽഫ് ഗോളിലാണ് യുണൈറ്റഡ് മത്സരത്തിലേക്ക് തിരിച്ചു വന്നത്.
പിന്നീട് മത്സരം 90 മിനിട്ട് പിന്നിട്ടപ്പോൾ ഗർണാച്ചോയും അധിക സമയത്ത് ബ്രസീലിയൻ താരം ഫ്രഡും നേടിയ ഗോളുകളിൽ വെസ്റ്റ് ഹാമിനെ യുണൈറ്റഡ് ടൂർണമെന്റിൽ നിന്നും പുറത്താ ക്കുകയായിരുന്നു.
മത്സരത്തിൽ മിന്നും പ്രകടനം കാഴ്ച വെച്ചതോടെ അർജന്റൈൻ യുവതാരമായ ഗർണാച്ചോക്ക് വലിയ തോതിലുള്ള അഭിനന്ദന പ്രവാഹമാണ് സമൂഹ മാധ്യമങ്ങളിലൂടെ ലഭിക്കുന്നത്.
യുണൈറ്റഡിന്റെ അക്കാദമി താരമായ ഗർണാച്ചോയെ വിങ്ങുകളിലൂടെയുള്ള അക്രമിച്ചുകളിക്കൽ രീതികൊണ്ട് അർജന്റീനയുടെ ഭാവി ‘ഡി മരിയ’ എന്ന് വിശേഷിപ്പിക്കപ്പെടാറുണ്ട്.
‘വിവാ ഗർണാച്ചോ’, ‘ഗർണാച്ചോ ഓൾഡ് ട്രാഫോർഡിനെ ഒടുവിൽ തിയേറ്റർ ഓഫ് ഡ്രീംസാക്കി മാറ്റി’, മുതലായവയാണ് താരത്തെ തേടിയെത്തിയ ചില അഭിനന്ദങ്ങൾ.
വിങ്ങിൽ നിന്നും പന്തുമായി ബോക്സിലെത്തി ഗോൾ പോസ്റ്റിലേക്ക് ഷോട്ട് ഉതിർക്കാൻ പാകത്തിൽ കളിക്കുന്ന ഗർണാച്ചോയുടെ വേഗതയും ഡ്രിബിളിങ് സ്കില്ലും ഫുട്ബോൾ ലോകത്ത് പ്രസിദ്ധമാണ്.
Yeah sex is cool and all I know.. but have you ever watched Manchester United come from behind and win the game? The feeling is so so awesome. #MUNWHUpic.twitter.com/nbTfVusz55
പ്രീമിയർ ലീഗിൽ 24 മത്സരങ്ങളിൽ നിന്നും 15 വിജയങ്ങളോടെ ടേബിളിൽ മൂന്നാം സ്ഥാനത്താണിപ്പോൾ ക്ലബ്ബിന്റെ സ്ഥാനം. മാർച്ച് അഞ്ചിന് ചിര വൈരികളായ ലിവർപൂളിനെതിരെയാണ് ക്ലബ്ബിന്റെ അടുത്ത മത്സരം.
Content Highlights:fans celebrate Alejandro Garnacho goal in F.A cup