| Friday, 29th September 2017, 9:35 pm

'കേദാര്‍ ജാദവിനെ കേദാര്‍ നാഥിലേക്ക് അയക്കൂ, റെയ്‌നയെ മടക്കി കൊണ്ടു വരൂ'; നന്നായി കളിച്ചിട്ടും കേദാറിനെ പുറത്താക്കണമെന്ന ആവശ്യവുമായി സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബംഗളൂരു: അഞ്ചാമനായി ഇറങ്ങി ഫാഫ് സെഞ്ച്വറി നേടി ഓസീസിനെതിരായ നാലാം ഏകദിനത്തില്‍ കേദാര്‍ ജാദവ് ഇന്ത്യയ്ക്കായി നിര്‍ണ്ണായക പ്രകടനമായിരുന്നു പുറത്തെടുത്തത്. എന്നാല്‍ അതൊന്നും ആരാധകരെ സന്തോഷപ്പെടുത്തിയിട്ടില്ലെന്നാണ് തോന്നുന്നത്.

ടീമിന്റെ തോല്‍വിയില്‍ മനം നൊന്ത ആരാധകര്‍ കാരണങ്ങള്‍ തേടി അലയുകയാണ്. ഒടുവില്‍ ആ അലച്ചില്‍ എത്തി നില്‍ക്കുന്നത് കേദാറിലാണ്. 335 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങുകയും മികച്ച തുടക്കം ലഭിക്കുകയും ചെയ്തിട്ടും ഇന്ത്യ 21 റണ്‍സകലെ കാലുതെറ്റി വീഴുകയായിരുന്നു. 67 പന്തില്‍
നിന്നും 69 റണ്‍സായിരുന്നു ജാദവിന്റെ പങ്ക്. വിജയത്തിന് വെറും 49 റണ്‍സകലെ 46ാം ഓവറിലായിരുന്നു താരം പുറത്തായത്.


Also Read:  ‘ചാര്‍ലിയുടെ ഓടിന് പുറത്തു നിന്നും പറവയിലേക്ക്’; സൗബിന്റെ പറവയിലെത്തിയതിന് പിന്നിലെ രസകരമായ കഥ പറഞ്ഞ് ഛായാഗ്രാഹകന്‍ സ്വയംപ്


ടീമിനെ വിജയത്തിലേക്ക് നയിക്കുമെന്ന പ്രതീക്ഷ നല്‍കിയതിന് ശേഷമായിരുന്നു ജാദവ് പുറത്തായത്. ഇതാണ് ചില ആരാധകരെ വേദനിപ്പിച്ചിരിക്കുന്നത്. അക്കൂട്ടര്‍ താരത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയിരിക്കുകയാണ്.

തീര്‍ന്നില്ല കേദാര്‍ ജാദവിനെ കേദാര്‍നാഥിലേക്ക് അയക്കണമെന്നും പകരം സുരേഷ് റെയ്‌നയെ ടീമിലെടുക്കണമെന്നുമാണ് ചിലര്‍ പറയുന്നത്. ഡേവിഡ് വാര്‍ണറെ പുറത്താക്കി ടീമിന് നിര്‍ണ്ണായക ബ്രേക്ക് ത്രൂ നല്‍കിയതും മോശം അവസ്ഥയില്‍ നിന്നും ടീമിനെ കൈപിടിച്ചുയര്‍ത്തിയതും ജാദവായിരുന്നു എന്നതാണ് വാസതവം. പക്ഷെ അതൊന്നും ആരാധകരെ തണുപ്പിക്കാന്‍ തക്കതോ അവര്‍ പരിഗണിക്കുന്നുമില്ല.

ചില പ്രതികരണങ്ങള്‍ കാണാം

Latest Stories

We use cookies to give you the best possible experience. Learn more