ഏകദിന ലോകകപ്പില്‍ ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ ഹര്‍ദിക് പാണ്ഡ്യ പരിക്കേറ്റ് പുറത്തായിരുന്നു. തുടര്‍ന്ന് നടന്ന മൂന്ന് മത്സരങ്ങളില്‍ താരത്തിന് കളിക്കാന്‍ സാധിച്ചിരുന്നില്ല. ന്യൂസിലാന്‍ഡ്, ഇംഗ്ലണ്ട്, ശ്രീലങ്ക എന്നീ ടീമുകള്‍ക്കെതിരായ മത്സരങ്ങളിലാണ് ടീം ഇന്ത്യയുടെ വൈസ് ക്യാപ്റ്റന്‍ കൂടിയായ ഹര്‍ദിക്കിന് പുറത്തിരിക്കേണ്ടി വന്നത്.
പരിക്കില്‍ നിന്ന് മോചിതനായി താരം സെമി ഫൈനല്‍ മത്സരങ്ങളിലേക്ക് തിരികെയെത്തുമെന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍ താരം ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി എന്ന് ഇന്ത്യന്‍ ക്രിക്കറ്റ് അസോസിയേഷന്‍ ഇന്ന് പ്രഖ്യാപിക്കുകയായിരുന്നു.
ഹര്‍ദിക് എന്‍.സി.എയില്‍ പരിചരണത്തിലാണെന്നും ഏകദിന ലോകകപ്പിലെ ശേഷിക്കുന്ന മത്സരങ്ങളില്‍ പാണ്ഡ്യക്ക് പകരക്കാരനായി പ്രസീദ് കൃഷ്ണയെ ഇറക്കുമെന്നുമാണ് ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് അറിയിച്ചത്.`
താരം പൂര്‍ണ ആരോഗ്യവാനായി ടീമിലേക്ക് എളുപ്പം തിരിച്ചെത്തട്ടെ എന്നാശംസിക്കുന്നതിനോടൊപ്പം ആരാധകരില്‍ ചിലരുടെ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. ഹര്‍ദിക്കിന് പരിക്ക് നിസാരമാണെന്നും ഐ.പി.എല്ലിന് മുന്നോടിയായി താരം വിശ്രമമെടുക്കുകയുമാണെന്നാണ് ചിലര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.
ഹര്‍ദിക്കിന് ലോകകപ്പിനേക്കാള്‍ പ്രധാനം ഐ.പി.എല്‍ ആണെന്നും പ്രീമിയര്‍ ലീഗിലെ 14 മത്സരങ്ങള്‍ കളിച്ചപ്പോള്‍ യാതൊരു പരിക്കും ഉണ്ടായിട്ടില്ലെന്നും വിമര്‍ശനങ്ങളുണ്ട്. കെയ്ന്‍ വില്യംസണിന്റെ വിരലിന് ഫ്രാക്ച്ചര്‍ സംഭവിച്ചിട്ടും അദ്ദേഹം ലോകകപ്പില്‍ തുടരുന്നുണ്ടെന്നും ചിലര്‍ കുറിച്ചു.
Content Highlights: Fans blames Hardik Pandya after he got ruled out from World Cup