സൗദി പ്രോ ലീഗില്‍ അല്‍ അഖ്ദൂതിനെതിരായ റൊണാള്‍ഡോയുടെ 30 യാര്‍ഡ് ചിപ് ഗോളിനെ ഗോള്‍ ഓഫ് ദി വിക്കായി തെരഞ്ഞെടുക്കാത്തതില്‍ അതൃപ്തി വ്യക്തമാക്കി ആരാധകര്‍.
മത്സരത്തിന്റെ 80ാം മിനിട്ടില്‍ റൊണാള്‍ഡോ നേടിയ ഗോളിനെ തഴഞ്ഞ് ചിര വൈരികളായ അല്‍ ഹിലാലിന്റെ മുഹമ്മദ് കനോയുടെ ഗോളാണ് ഗോള്‍ ഓഫ് ദി വീക്കായി ടൂര്‍ണേെമന്റ് തെരഞ്ഞെടുത്തത്.
മത്സരത്തിന്റെ 80ാം മിനിട്ടില്‍ റൊണാള്‍ഡോ നേടിയ ഗോളിനെ തഴഞ്ഞ് ചിര വൈരികളായ അല്‍ ഹിലാലിന്റെ മുഹമ്മദ് കനോയുടെ ഗോളാണ് ഗോള്‍ ഓഫ് ദി വീക്കായി ടൂര്‍ണമെന്റ് തെരഞ്ഞെടുത്തത്.
What a ridiculous goal from @Cristiano…
How far out is he? 🤯#yallaRSL pic.twitter.com/AdA2zTNgkw
— Roshn Saudi League (@SPL_EN) November 24, 2023
റൊണാള്‍ഡോയുടെ ഗോളിനെ കണ്ടിലെന്ന് നടിക്കാന്‍ നാണമില്ലേ, ഉറപ്പായും റൊണാള്‍ഡോ തഴയപ്പെട്ടു, ക്യാമല്‍ ലീഗ് വെറും തമാശയാണ് എന്നെല്ലാമാണ് ആരാധകര്‍ എക്‌സില്‍ കുറിക്കുന്നത്.
League is a joke.
— L’’ (@lanrrrre) November 27, 2023
When I said the SPL is a joke, one Arabian guy was 😭 in my mention. How can this be the goal of the week ahead of CR7’s goal? Seeing that if the keeper had used a strong hand, he would save it. Also, he wasn’t in the team of the week, but Mitovic with one PK goal was there 1/2
— Mr Akinwande® (@King19Akinwande) November 27, 2023
Rigged lmao
— 🕊 (@milltonious) November 27, 2023
You are so pathetic
Shame on you— – (@ifmtf) November 27, 2023
റൊണാള്‍ഡോയുടെ തകര്‍പ്പന്‍ ഗോളിന് പിന്നാലെ അല്‍ നസര്‍ എതിരില്ലാത്ത മൂന്ന് ഗോളിനാണ് അല്‍ അഖ്ദൂതിനെ തോല്‍പിച്ചത്. റൊണാള്‍ഡോ ഇരട്ട ഗോള്‍ നേടിയ മത്സരത്തില്‍ സാമി അല്‍ നെജെയ് ആണ് മൂന്നാം ഗോള്‍ നേടിയത്.
നവംബര്‍ 25ന് അല്‍ ഹസമിനെതിരായ മത്സരത്തിന്റെ 32ാം മിനിട്ടിലാണ് മുഹമ്മദ് കനോ ഗോള്‍ ഓഫ് ദി വീക്കായി തെരഞ്ഞെടുക്കപ്പെടാന്‍ പോന്ന ഗോള്‍ സ്വന്തമാക്കിയത്. ബോക്‌സിന് പുറത്ത് നിന്നുള്ള കനോയുടെ ലോങ് റേഞ്ചര്‍ അല്‍ ഹസം വലയില്‍ വിശ്രമിക്കുകയായിരുന്നു.
മത്സരത്തില്‍ എതിരില്ലാത്ത ഒമ്പത് ഗോളിനാണ് അല്‍ ഹിലാല്‍ വിജയിച്ചുകയറിയത്.
ഗോള്‍ ഓഫ് ദി വീക്ക് പുരസ്‌കാരം നേടാന്‍ സാധിച്ചില്ലെങ്കിലും തകര്‍പ്പന്‍ പ്രകടനമാണ് താരം സീസണിലുടനീളം പുറത്തെടുക്കുന്നത്. 19 മത്സരത്തില്‍ നിന്നും 18 ഗോളും ഒമ്പത് അസിസ്റ്റുമാണ് താരത്തിനുള്ളത്. ലീഗിലെ ടോപ് സ്‌കോററും റൊണാള്‍ഡോ തന്നെ.
14 മത്സരത്തില്‍ നിന്നും 34 പോയിന്റോടെ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് അല്‍ നസര്‍. 14 മത്സരത്തില്‍ നിന്നും 38 പോയിന്റുമായി അല്‍ ഹിലാലാണ് ഒന്നാമത്.
സൗദി പ്രോ ലീഗില്‍ ഡിസംബര്‍ 22നാണ് അല്‍ നസറിന്റെ അടുത്ത മത്സരം. അല്‍ ഇത്തിഫാഖാണ് എതിരാളികള്‍.
Content highlight: Fans slams SPL for not choosing Cristiano Ronaldo’s 30-yard chip as Goal of the Week