കൊച്ചി: ഫാന്‍സ് അസോസിയേഷനുകള്‍ക്കെതിരെ നടന്‍ ഇന്ദ്രന്‍സ്. സിനിമയെ കൂവി തോല്‍പ്പിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും ഗുണ്ടാ സംഘങ്ങളെ പോലെയാണ് ഫാന്‍സ് അസോസിയേഷന്‍ പെരുമാറുന്നതെന്നും ഇന്ദ്രന്‍സ് പറഞതായി മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.
സിനിമയെ കൂവി തോല്‍പ്പിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല. മമ്മൂട്ടിയെയും മോഹന്‍ലാലിനെയും പോലുള്ള താരങ്ങള്‍ ഇത്തരം പ്രവണതകളെ പ്രോത്സാഹിപ്പിക്കരുതെന്നും ഇന്ദ്രന്‍സ് അഭിപ്രായപ്പെട്ടു.
കഴിഞ്ഞ ദിവസം ഫാന്‍സ് അസോസിയേഷനുകള്‍ക്കെതിരെ സംസാരിച്ചതിന് സംവിധായകന്‍ ഡോക്ടര്‍ ബിജുവിനെതിരെയും നടിയും ചലച്ചിത്ര അക്കാദമിയംഗവുമായ സജിതാ മഠത്തിലിനെതിരെയും സൈബര്‍ ആക്രമണം നടന്നിരുന്നു. ഇതിനെതിരെ സാംസ്‌ക്കാരിക രംഗത്തെ 120 ഓളം പേര്‍ ഒപ്പിട്ട കത്ത് സര്‍ക്കാരിന് നല്‍കിയിരുന്നു. സൈബര്‍ ആക്രമണത്തെ തുടര്‍ന്ന് ഇരുവരുടെയും ഫേസബുക്ക് പേജുകള്‍ ഡീ ആക്റ്റീവേറ്റ് ചെയ്യേണ്ടി വന്നിരുന്നു.
താര രാജാക്കന്മാരുടെ സ്വകാര്യ വെര്‍ച്വല്‍ പട്ടാളമാണ് അവരുടെ പേജില്‍ തെറി കൊണ്ടും അധിക്ഷേപങ്ങള്‍ കൊണ്ടും ഭീഷണി കൊണ്ടും അക്രമോത്സുകതയും ഭീതിയുടെ അന്തരീക്ഷവും നിറക്കുന്ന”തെന്നും കത്തില്‍ പറഞ്ഞിരുന്നു. നേരത്തെ ഫാന്‍സുകളുടെ പേരിലുള്ള ക്രിമിനല്‍ സംഘമുണ്ടെന്ന് സംവിധായകന്‍ ആഷിഖ് അബു അഭിപ്രായപ്പെട്ടിരുന്നു.