കോഴിക്കോട്: മോഹന്‍ലാലിനെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയാക്കാനുള്ള നീക്കത്തെ എതിര്‍ക്കുമെന്ന് ഫാന്‍സ് അസോസിയേഷന്‍. ഏഷ്യാനെറ്റ് ന്യൂസ് ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍ അംഗം വിമല്‍കുമാറാണ് പരസ്യനിലപാടുമായി രംഗത്തെത്തിയത്.
“മോഹന്‍ലാല്‍ പൊതുസമൂഹത്തിന് പ്രിയപ്പെട്ട ആളാണ്. നല്ല നടനെന്ന് രാഷ്ട്രം അംഗീകരിച്ച വ്യക്തിയാണ്. അദ്ദേഹത്തെപ്പോലൊരു മഹാനടനെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് കൊണ്ടുവന്നിട്ട് ഇതുവരെ കേള്‍ക്കാത്ത ആരോപണങ്ങള്‍ക്ക് വിധേയനാക്കുക എന്നതായിരിക്കാം ബി.ജെ.പിയുടെ അജണ്ട.”
ALSO READ: മനസ്സിന്റെ വേഗം കാലിലേക്ക്, വൈശാഖ് ജീവിതം പറയുന്നു
ഒരു നടനെ ആശ്രയിച്ചല്ല തെരഞ്ഞെടുപ്പിനെ നേരിടേണ്ടതെന്നും രാഷ്ട്രീയ പാര്‍ട്ടികളുടെ നയങ്ങളും രാഷ്ട്രീയവുമാണ് ചര്‍ച്ചയാകേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരു വ്യക്തി സ്വയം ഇറങ്ങുന്നതും കെട്ടിത്തൂക്കിയിറക്കുന്നതും വ്യത്യാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മോഹന്‍ലാലിനെ സ്ഥാനാര്‍ത്ഥിയാക്കിയാല്‍ അത് കെട്ടിത്തൂക്കി ഇറക്കിയതായേ ജനങ്ങള്‍ കാണൂവെന്നാണോ എന്ന ചോദ്യത്തിന് നൂറുശതമാനം എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. മോഹന്‍ലാലിനെ മത്സരിപ്പിക്കാന്‍ ഫാന്‍സ് അസോസിയേഷന്‍ ഒരിക്കലും സമ്മതിക്കില്ലെന്നും വിമല്‍കുമാര്‍ പറഞ്ഞു.
അതിന് ആര് കച്ചകെട്ടിയിറങ്ങിയാലും ഞങ്ങള്‍ സമ്മതിക്കില്ല. മുതുകാട് ഫയര്‍ എസ്‌കേപ്പ് എന്ന പ്രോഗ്രാം ചെയ്തപ്പോള്‍ അതില്‍ നിന്ന് മോഹന്‍ലാലിനെ വിലക്കിയത് ഫാന്‍സാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മോഹന്‍ലാലിനെ മത്സരിപ്പിക്കാന്‍ ശ്രമിച്ചാല്‍ കേരളമാകെ ആരാധകരുടെ പ്രതിഷേധം കാണേണ്ടിവരുമെന്നും വിമല്‍ പറഞ്ഞു.
നേരത്തെ മോഹന്‍ലാലിനെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയാക്കാന്‍ നിര്‍ബന്ധിക്കുന്നുണ്ടെന്ന് ഒ. രാജഗോപാല്‍ എം.എല്‍.എ പറഞ്ഞിരുന്നു.
WATCH THIS VIDEO: