ഖത്തര്‍ ലോകകപ്പിനുള്ള ദേശീയ ഡ്യൂട്ടിക്കിടെ ലിവര്‍പൂള്‍ മുന്നേറ്റതാരവും ഉറുഗ്വായന്‍ ഇന്റര്‍നാഷണലുമായ ഡാര്‍വിന്‍ നൂനിയാസിനോട് കലിപ്പായി ഫുട്‌ബോള്‍ ലോകം.
താരം ഉറുഗ്വായ് ക്യാമ്പില്‍ പരിശീലനം നടത്തുമ്പോഴുള്ള ഒരു വീഡിയോ പ്രചരിച്ചതിന് പിന്നാലെയാണ് ആരാധകര്‍ ഡാര്‍വിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.
ക്വാമെ ബെനിയ എന്ന സ്‌പോര്‍ട്‌സ് ജേര്‍ണലിസ്റ്റ് താരത്തിന്റെ ഒരു വീഡിയോ ട്വിറ്ററിലൂടെ പങ്കുവെച്ചതോടെയാണ് ആരാധകര്‍ കലിപ്പായത്. ഉറുഗ്വായന്‍ ക്യാമ്പില്‍ തന്റെ സഹതാരത്തെ ടാക്കിള്‍ ചെയ്ത് പന്തെടുക്കുന്ന ഡാര്‍വിന്റെ വീഡിയോ ആണ് ബെനിയ പങ്കുവെച്ചത്.
“ഡാര്‍വിന് നൂനിയാസ് പുതിയ ഫിനിഷിങ് ടെക്‌നിക് കണ്ടുപിടിച്ചു” എന്ന ക്യാപ്ഷനോടൊണ് ബെനിയ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
Darwin Nunez invented this new finishing technique in training. 🫡🔥pic.twitter.com/yFauAusW1l
— Kwame Benaiah (@kwamebenaiah) September 20, 2022
മോഡേണ്‍ ഡേ ഫുട്‌ബോളിലെ ചെറിയ തെറ്റുകള്‍ പോലും ആരാധകരുടെ ഭാഗത്ത് നിന്നും വിമര്‍ശനങ്ങള്‍ ഉണ്ടാക്കാറുണ്ട്. ഈ സാഹചര്യത്തില്‍ കൂടിയാണ് താരത്തിന്റെ ഭാഗത്ത് നിന്നും ഗുരുതരമായ ഇത്തരമൊരു പിഴവ് സംഭവിച്ചതാണ് വിമര്‍ശനങ്ങള്‍ക്കിടയാക്കിയത്.
രൂക്ഷമായ ഭാഷയില്‍ താരത്തിനെതിരെ പരസ്യവിമര്‍ശനമുന്നയിച്ച് രംഗത്തെത്തിയിരിക്കുകയാണ് ആരാധകര്‍.
Got to be one of the worst players I’ve ever seen
— Gaz Maddison (@GazMaddo) September 21, 2022
How did he even make it as a footballer 😂😭
— Oghenetega⚡️ (@otegsman) September 21, 2022
This country used to have Aguero, Suarez, Tevez, Diego Costa… now we have Darwin Nunez pic.twitter.com/mEZ1Q2DOcC
— 🅰️ (@abzMCFC___) September 20, 2022
I’ve just seen the Nunez clip…
— Laurie (@LFCLaurie) September 20, 2022
That nunez video has ruined my evening
— A🤾🏽♂️ (@Akzyy) September 20, 2022
Darwin Nunez is not a real person 😭😭😭😭 pic.twitter.com/KApDh9doUN
— Barstool Football (@StoolFootball) September 20, 2022
താന്‍ കണ്ടതില്‍ വെച്ച് ഏറ്റവും മോശം ഫുട്‌ബോളര്‍ ഇവനാണെന്നും ഇതുപോലുള്ള കളികള്‍ ലിവര്‍പൂള്‍ മാനേജര്‍ യര്‍ഗന്‍ ക്ലോപ്പ് ആണോ പഠിപ്പിക്കുന്നത് തുടങ്ങിയ വിമര്‍ശനങ്ങളാണ് താരത്തിനെതിരെ ഉയരുന്നത്.
ഇവനെ പോലുള്ള ആളുകളെയാണോ മാഞ്ചസ്റ്റര്‍ സിറ്റിയുടെ സൂപ്പര്‍ താരം എര്‍ലിങ് ഹാലണ്ടുമായി താരതമ്യം ചെയ്യുന്നതെന്നും വിമര്‍ശനുമുയരുന്നുണ്ട്.
ഖത്തര്‍ ലോകകപ്പ് അടുത്ത് വരാനിരിക്കെയാണ് ഉറുഗ്വായന്‍ താരത്തിന്റെ ഭാഗത്ത് നിന്നും തീര്‍ത്തും അണ്‍ പ്രൊഫഷണലായ പ്രകടനമാണ് ഉണ്ടായതെന്നാണ് വിമര്‍ശനം.
അതേസമയം, വരാനിരിക്കുന്ന ലോകകപ്പില്‍ ഗ്രൂപ്പ് എച്ചിലാണ് ഉറുഗ്വായ്. പോര്‍ച്ചുഗല്‍, ഘാന, നോര്‍ത്ത് കൊറിയ എന്നിവരാണ് ഗ്രൂപ്പ് എച്ചില്‍ ഉറുഗ്വായ്‌ക്കൊപ്പമുള്ളത്.
Content Highlight: Fans against Liverpool forward Darwin Nunez