ചെല്‍സിയുടെ സൂപ്പര്‍ താരം മേസണ്‍ മൗണ്ടിനെതിര (Mason Mount) രൂക്ഷവിമര്‍ശനവുമായി ആരാധകര്‍. യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ എ.സി മിലാനെതിരായ മത്സരത്തിന് മുമ്പ് തന്നെ തന്നെ ആരാധകര്‍ മൗണ്ടിനെതിരെ രംഗത്തെത്തിയിരുന്നു. താരം ഒരിക്കല്‍ക്കൂടി പ്ലെയിങ് ഇലവനില്‍ സ്ഥാനം പിടിച്ചതാണ് ആരാധകരെ ചൊടിപ്പിച്ചിരിക്കുന്നത്.
23കാരനായ ഇംഗ്ലീഷ് താരം സീസണില്‍ മികച്ച പ്രകടനമൊന്നും തന്നെ നടത്തിയിട്ടില്ല. സീസണില്‍ മൗണ്ട് കളിച്ച ഒമ്പത് മത്സരത്തില്‍ നിന്നും ഒറ്റ അസിസ്റ്റ് മാത്രമാണ് ഈ മിഡ് ഫീല്‍ഡര്‍ക്കുള്ളത്.
അതേസമയം, കഴിഞ്ഞ സീസണില്‍ മികച്ച പ്രകടനം കാഴ്ചവെച്ച മൗണ്ട് ചെല്‍സിക്കായി പ്രീമിയര്‍ ലീഗിലെ 32 മത്സരത്തില്‍ നിന്നും 11 ഗോള്‍ സ്വന്തമാക്കിയിരുന്നു.
എന്നാല്‍ ചാമ്പ്യന്‍സ് ലീഗില്‍ എ.സി മിലാനെതിരായ നിര്‍ണായക മത്സരത്തില്‍ മൗണ്ട് ടീമില്‍ സ്ഥാനം പിടിച്ചതോടെയാണ് ആരാധകര്‍ കലിപ്പായത്. ഈ മത്സരത്തില്‍ ആരാധകരെ അമ്പരപ്പിച്ച് ചെല്‍സി വിജയിച്ചിരുന്നു.
യുവേഫ ചാമ്പ്യന്‍സ് ലീഗിലെ ഗ്രൂപ്പ് സ്റ്റാന്‍ഡിങ്‌സില്‍ ചെല്‍സി അവസാന സ്ഥാനത്താണ്. നേരത്തെ കളിച്ച രണ്ട് കളിയിലും ചെല്‍സിക്ക് ജയിക്കാന്‍ സാധിച്ചിരുന്നില്ല. ഡിനാമോ സാഗ്രെബിനോട് പരാജയപ്പെട്ടപ്പോള്‍ റെഡ് ബുള്‍ സാലിസ്‌ബെര്‍ഗിനോട് സമനില വഴങ്ങാനായിരുന്നു മുന്‍ ചാമ്പ്യന്‍മാരുടെ വിധി.
ഇത്തരമൊരു സാഹചര്യത്തില്‍ മൗണ്ട് ടീമിലെത്തിയത് ആരാധകര്‍ക്ക് ഒട്ടും സ്വീകാര്യമായിരുന്നില്ല മൗണ്ട് ടീമില്‍ ഉണ്ടായാല്‍ തന്നെ നമ്മള്‍ തോല്‍ക്കുമെന്നും താരത്തെ വിറ്റുകളയാനും ആരാധകര്‍ പറയുന്നു.
എന്നാല്‍ ഇന്നലെ നടന്ന മത്സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളിന് വിജയിച്ചായിരുന്നു ചെല്‍സി ആരാധകര്‍ക്ക് വിരുന്നൊരുക്കിയത്. മത്സരത്തിന്റെ ആദ്യ പകുതിയില്‍ ഒരു ഗോളിന് മുമ്പിലെത്തിയ ചെല്‍സി, രണ്ടാം പകുതിയില്‍ രണ്ട് ഗോളും ചേര്‍ത്ത് വിജയം ഉറപ്പിക്കുകയായിരുന്നു.
വെസ്‌ലി ഫൊഫാനയായിരുന്നു ഗോളടിക്ക് തുടക്കമിട്ടത്. 24ാം മിനിട്ടില്‍ ലീഡ് നേടിയ ചെല്‍സി 56ാം മിനിട്ടില്‍ ആ ലീഡ് ഊട്ടിയുറപ്പിച്ചു. ഒബയമാങ്ങായിരുന്നു ഗോള്‍ സ്‌കോറര്‍. 62ാം മിനിട്ടില്‍ റിസി ജെയിംസ് പട്ടിക തികച്ചപ്പോള്‍ എ.സി. മിലാന്‍ തകര്‍ന്നടിഞ്ഞു.
കഴിഞ്ഞ മത്സരത്തിലെ വിജയത്തിന് പിന്നാലെ സ്റ്റാന്‍ഡിങ്‌സില്‍ രണ്ടാം സ്ഥാനത്തേക്ക് കുതിക്കാനും ചെല്‍സിക്കായി. ഒക്ടോബര്‍ 12ന് ചാമ്പ്യന്‍സ് ലീഗിലെ അടുത്ത മത്സരത്തില്‍ ചെല്‍സി മിലാനുമായി ഒരിക്കല്‍ക്കൂടി ഏറ്റുമുട്ടും.
Content Highlight: Fans against Chelsea star Mason Mount