ഇംഗ്ലണ്ടിനെതിരായ ടി-20 പരമ്പരയിലെ ആദ്യ മത്സരത്തിനുള്ള സ്‌ക്വാഡില്‍ സഞ്ജു സാംസണ്‍ ഇടംനേടിയിരുന്നു. വിരാട് കോഹ്‌ലിക്ക് പകരക്കാരനായാണ് സഞ്ജു ടീമില്‍ ഇടം നേടിയത്.
അയര്‍ലന്‍ഡിനെതിരെ നടന്ന മത്സരത്തിലെ ഉജ്ജ്വല പ്രകടനമാണ് താരത്തെ ഇംഗ്ലണ്ടിനെതിരെയുള്ള മത്സരത്തിലെ സ്‌ക്വാഡിലെത്തിച്ചത്. എന്നാല്‍ ആദ്യത്തെ ഒരു മത്സരത്തിന് മാത്രമാണ് സഞ്ജുവിനെ ടീമിലെടുത്തത്.
രണ്ടാം മത്സരം മുതല്‍ വിരാട് ടീമിലേക്ക് മടങ്ങിയെത്തുന്നതോടെ സഞ്ജു ടീമില്‍ നിന്നും പുറത്താവുകയായിരുന്നു.
ഇതോടെയാണ് ബി.സി.സി.ഐയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ആരാധകര്‍ രംഗത്തെത്തിയത്. ബി.സി.സി.ഐ സഞ്ജുവിനോട് കാണിക്കുന്നത് ക്രൂരതയാണെന്നും നീതികേടാണെന്നുമാണ് ആരാധകര്‍ പറയുന്നത്.
സഞ്ജുവിന് പുറമെ രാഹുല്‍ ത്രിപാഠി, ഋതുരാജ് ഗെയ്ക്‌വാദ്, വെങ്കിടേഷ് അയ്യര്‍, അര്‍ഷ്ദീപ് സിങ് എന്നിവരും രണ്ടാം ടി-20യിലെ സ്‌ക്വാഡില്‍ നിന്നും പുറത്തായിരുന്നു.
അയര്‍ലന്‍ഡിനെതിരായ മത്സരത്തില്‍ ദീപക് ഹൂഡയ്‌ക്കൊപ്പം നടത്തിയ മാസ്മരിക പ്രകടനമാണ് താരത്തിന് തുണയായത്. 183.33 സ്‌ട്രൈക്ക് റേറ്റില്‍ 77 റണ്‍സാണ് സഞ്ജു അടിച്ചെടുത്തത്. ഇതിന് പുറമെ ടി-20യിലെ എക്കാലത്തേയും മികച്ച കൂട്ടുകെട്ടും ഇരുവരും ചേര്‍ന്ന് പടുത്തുയര്‍ത്തിയിരുന്നു.
ഇംഗ്ലണ്ടിനെതിരായ ടി-20യില്‍ തിളങ്ങിയാല്‍ വരാനിരിക്കുന്ന വിന്‍ഡീസ് പര്യടനമടക്കമുള്ള പരമ്പരയിലും സഞ്ജു ഉള്‍പ്പെട്ടേക്കാം. അങ്ങനെയെങ്കില്‍ സഞ്ജുവിന്റെ വേള്‍ഡ് കപ്പ് ടീമിലേക്കുള്ള സാധ്യതയും കൂടും.
ഇംഗ്ലണ്ടിനെതിരെയുള്ള ആദ്യ ടി-20ക്കുള്ള സ്‌ക്വാഡ്: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍, ഋതുരാജ് ഗെയ്ക്വാദ്, സഞ്ജു സാംസണ്‍, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, രാഹുല്‍ ത്രിപാഠി, ദിനേഷ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), ഹര്‍ദിക് പാണ്ഡ്യ, വെങ്കിടേഷ് അയ്യര്‍, യൂസ്വേന്ദ്ര ചഹല്‍, അക്സര്‍ പട്ടേല്‍, രവി ബിഷ്ണോയ്, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, ആവേശ് ഖാന്‍, അര്‍ഷ്ദീപ് സിങ്, ഉമ്രാന്‍ മാലിക്
ഇംഗ്ലണ്ടിനെതിരെയുള്ള 2, 3 ടി-20ക്കുള്ള സ്‌ക്വാഡ്: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍, വിരാട് കോഹ്‌ലി, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, ശ്രേയസ് അയ്യര്‍, ദിനേഷ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, യൂസ്വേന്ദ്ര ചഹല്‍, അക്സര്‍ പട്ടേല്‍, രവി ബിഷ്ണോയ്, ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, ആവേശ് ഖാന്‍, ഉമ്രാന്‍ മാലിക്
ഇംഗ്ലണ്ടിനെതിരെയുള്ള ഏകദിന സ്‌ക്വാഡ്: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, ഇഷാന്‍ കിഷന്‍, വിരാട് കോഹ്‌ലി, സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍,റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ഷര്‍ദുല്‍ താക്കൂര്‍, യൂസ്വേന്ദ്ര ചഹല്‍, അക്സര്‍ പട്ടേല്‍, ജസപ്രീത് ബംറ, പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിങ്.
Content highlight: Fans against BCCI for not including Sanju Samson in Indian Team, #JusticeForSanjuSamson goes viral