| Tuesday, 26th June 2018, 7:09 pm

സ്റ്റാര്‍ ലുക്കില്‍ ഐശ്വര്യ റായ്; സാധാരണക്കാരനായി അനില്‍ കപൂര്‍;'ഫന്നേ ഖാന്‍' ടീസര്‍ പുറത്തിറങ്ങി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഐശ്വര്യ റായ്യുടെ പുതിയ ചിത്രം “ഫന്നേ ഖാനി”ന്റെ ടീസര്‍ പുറത്തിറങ്ങി. 57 സെക്കന്റ് ദൈര്‍ഘ്യമുള്ള ടീസറില്‍ ഐശ്വര്യ റായ്, അനില്‍ കപൂര്‍, രാജ്കുമാര്‍ എന്നിവരാണ് പ്രധാന വേഷത്തിലെത്തുന്നത്.

ശരിക്കും ഒരു സൂപ്പര്‍ താരത്തിന്റെ രൂപപരിവേഷങ്ങളോടെ എത്തിയിരിക്കുന്ന ഐശ്വര്യയില്‍ നിന്നും തികച്ചും വ്യത്യസ്തമായാണ് അനില്‍ കപൂര്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഗായകനാകാനുള്ള മോഹവുമായി ജീവിക്കുന്ന ഒരു സാധാരണക്കാരന്റെ വേഷത്തിലാണ് ഇപ്രാവശ്യം അനില്‍ കപൂര്‍ എത്തിയിരിക്കുന്നത്.

ടീസറില്‍ കഥ പറയുന്നത് രാജ്കുമാറാണ്. “ഫന്നേ ഖാന്‍” എന്ന പദത്തിന്റെ അര്‍ത്ഥം പറഞ്ഞുകൊണ്ടാണ് ടീസര്‍ ആരംഭിക്കുന്നത്.


Read Also : അര്‍ജന്റീന നൈജീരീയ പോരാട്ടം; അഷില്ലസ് പൂച്ചയുടെ പ്രവചനം വന്നു: നെഞ്ചിടിപ്പോടെ ആരാധകര്‍


അതുല്‍ മഞ്ജരേക്കര്‍ സംവിധാനം ചെയ്തിരിക്കുന്ന ചിത്രം ആഗസ്റ്റ് 3നു തിയറ്ററുകളിലെത്തും.

2001ലെ മികച്ച വിദേശ ചിത്രത്തിനുള്ള ഓസ്‌കാര്‍ നോമിനേഷന്‍ നേടിയ ഡച്ച് സിനിമയായ Everybody Famous! എന്ന ചിത്രത്തിന്റെ റീമേക്കാണ് ഫന്നേ ഖാന്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. പൂര്‍ണ്ണമായും ഒരു റീമേക്കാണോ അതോ പ്രചോദനം ഉള്‍ക്കൊണ്ട് ഇന്ത്യന്‍ പശ്ചാത്തലത്തില്‍ ഒരുക്കുന്ന ചിത്രമാണോ ഫന്നേ ഖാന്‍ എന്നു വ്യക്തമല്ല.

Image result for Fanney Khan teaser has Aishwarya Rai shining bright, Anil Kapoor as a dreamer. Watch video

പ്രചോദനാന്മക ചിത്രങ്ങളുടെ ഗണത്തില്‍ പെടുത്താവുന്ന ചിത്രമായിരിക്കും ഫന്നേ ഖാന്‍ എന്നാണ് ടീസറിലെ രാജ്കുമാര്‍ കഥാപാത്രത്തിന്റെ വാക്കുകളില്‍ നിന്നും മനസ്സിലാക്കുന്നത്. രാജ്കുമാറും അനില്‍ കപൂറും ടീസര്‍ ഷെയര്‍ ചെയ്തുകൊണ്ട് കുറിച്ച ട്വീറ്റിലും ഇതു തന്നെയാണ് വ്യക്തമാകുന്നത്. A dream in his eyes and a tune in his heart #fanney സവമി എന്നായിരുന്നു അനില്‍ കപൂറിന്റെ ഒരു ട്വീറ്റ്.

കഴിഞ്ഞ ആഴ്ച ചിത്രത്തിന്റെ പോസ്റ്റര്‍ സംവിധായകന്‍ അതുല്‍ മഞ്ജരേക്കര്‍ പുറത്തുവിട്ടിരുന്നു. പുറം തിരിഞ്ഞുനില്‍ക്കുന്ന അനില്‍ കപൂറിന്റെ ചിത്രവുമായിട്ടായിരുന്നു പോസ്റ്റര്‍ വന്നത്. മുഹമ്മദ് റാഫിയുടെയും ഷമ്മി കപൂറിന്റെയും ഫോട്ടോ പോസ്റ്ററിലും ടീസറിലും നിറഞ്ഞുനില്‍ക്കുന്നുണ്ട്.

ചിത്രത്തിലെ അനില്‍ കപൂര്‍ കഥാപാത്രത്തെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ വന്നതു മുതല്‍ മികച്ച പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ നിന്നും ഉണ്ടായിരിക്കുന്നത്.

ഫന്നേ ഖാന്‍ നിര്‍മ്മിച്ചിരിക്കുന്നത് രാകേഷ് ഓംപ്രകാശ് മെഹ്റ പിക്ച്ചേഴ്സും ടി-സീരിസും അനില്‍ കപൂര്‍ ഫിലിംസ് കമ്പനി നെറ്റ്വര്‍ക്കും ചേര്‍ന്നാണ്.

Latest Stories

We use cookies to give you the best possible experience. Learn more