ന്യൂദല്‍ഹി: ബോളിവുഡ് താരം ദീപിക പദുക്കോണും രണ്‍വീര്‍ സിങ്ങും ഫ്‌ളോറിഡയില്‍ അവധിക്കാലം ആഘോഷിക്കുന്നതിന്റെ വീഡിയോ വൈറലായിരുന്നു. സൈനബ് ഖാന്‍ എന്ന ആരാധികയാണ് ഈ വീഡിയോ പകര്‍ത്തിയത്.
എന്നാല്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയതിന്റെ പേരില്‍ താന്‍ ആക്രമിക്കപ്പെട്ടുവെന്നാണ് സൈനബ് പറയുന്നത്. “ആക്രമിക്കപ്പെട്ട വ്യക്തി ഞാനാണ്. ഞാനാണ് ഈ വീഡിയോ എടുത്തത്. ഇത്ര ആദരമില്ലാത്ത നടന്മാര്‍. അവര്‍ക്ക് ഒരു ആരാധകയെ നഷ്ടപ്പെട്ടിരിക്കുന്നു.” എന്നാണ് സൈനബിന്റെ പ്രതികരണം.
Also Read:ക്രൈസ്തവ സഭയിലെ പീഡനം;ജലന്ധര്‍ ബിഷപ്പിനെ ചോദ്യംചെയ്യാന്‍ അന്വേഷണസംഘം ദല്‍ഹിയിലേക്ക്
ഇതോടെ ഫുള്‍ വീഡിയോ പുറത്തുവിടാന്‍ ഒരു ഇന്‍സ്റ്റഗ്രാം ഉപയോക്താവ് സൈനബിനോട് ആവശ്യപ്പെട്ടു. ” അവരുടെ മുഖം നോക്കൂ, അവര്‍ എന്നെ ഉപദ്രവിച്ചു. ഈ വീഡിയോയുമായി മുന്നോട്ടുപോകാനുള്ള സമയമെനിക്കില്ല.” എന്നായിരുന്നു സൈനബിന്റെ മറുപടി.
എന്നാല്‍ രണ്‍ബീറിന്റെയും ദീപികയുടേയും ആരാധകര്‍ സൈനബിന് മറുപടിയുമായി രംഗത്തെത്തിയിട്ടുണ്ട്. അവരുടെ സ്വകാര്യതയില്‍ നുഴഞ്ഞുകയറാന്‍ അവര്‍ക്ക് ഒരു അവകാശവുമില്ലെന്ന് ആരാധകര്‍ ചൂണ്ടിക്കാട്ടി.
എന്നാല്‍ താന്‍ അവരെ പിന്തുടര്‍ന്നതല്ലെന്നും തനിക്കതിനുള്ള സമയമില്ലെന്നുമായിരുന്നു സൈനബിന്റെ മറുപടി.
“ഞാന്‍ ശരിക്കും അവരുടെ വലിയ ആരാധകയാണ്. എന്നാല്‍ ഇത്ര ഭീകരമായ ആളുകളെ നേരിട്ടുകണ്ടപ്പോള്‍, എനിക്കു പറയാന്‍ വാക്കുകളില്ല. ഞാനവരെ പിന്തുടരുകയായിരുന്നില്ല. ഞാനൊരു പാപ്പരാസിയല്ല. അവധിക്കാലം ആസ്വദിക്കുകയായിരുന്നു ഞാന്‍. ഇത്തരം സെലിബ്രിറ്റികള്‍ക്ക് പിന്നാലെ ചുറ്റി കളയാന്‍ എനിക്കു സമയമില്ല.” എന്നായിരുന്നു വിമര്‍ശിക്കുന്നവര്‍ക്കുള്ള സൈനബിന്റെ മറുപടി.