'അണ്ണാവെ പറ്റി പറഞ്ഞാല്‍'; ആശിഷ് നെഹ്‌റയുടെ പ്രായത്തെ കളിയാക്കി മിച്ചല്‍ ജോണ്‍സണ്‍; കണക്കു കാട്ടി വായടപ്പിച്ച് ആരാധകന്‍
Daily News
'അണ്ണാവെ പറ്റി പറഞ്ഞാല്‍'; ആശിഷ് നെഹ്‌റയുടെ പ്രായത്തെ കളിയാക്കി മിച്ചല്‍ ജോണ്‍സണ്‍; കണക്കു കാട്ടി വായടപ്പിച്ച് ആരാധകന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 9th October 2017, 10:21 pm

മുംബൈ: ഇന്ത്യന്‍ താരങ്ങളെ ആരെങ്കിലും അപമാനിക്കുകയോ കളിയാക്കുകയോ ചെയ്താല്‍ ഇന്ത്യന്‍ ആരാധകര്‍ മറുപടിയുമായെത്തുന്നത് നാം ഒരുപാട് തവണ കണ്ടിട്ടുണ്ട്. അത്തരത്തിലൊരു സംഭവം ഇന്നും ഉണ്ടായി. മുന്‍ ഓസീസ് പേസര്‍ മിച്ചല്‍ ജോണ്‍സനാണ് ഇന്ന് ഇന്ത്യന്‍ ആരാധകരുടെ നാവിന്റെ ചൂടറിഞ്ഞത്. ഇന്ത്യന്‍ താരം ആശിഷ് നെഹ്‌റയെ കളിയാക്കിയതിനാണ് ജോണ്‍സണെ ഇന്ത്യന്‍ ആരാധകര്‍ പഞ്ഞിക്കിട്ടത്.

കിവീസ് താരം മിച്ചല്‍ മഗ് ലെഗ്ഹാനുമായുള്ള ട്വിറ്റര്‍ സംഭാഷണത്തിനിടെയായിരുന്നു ജോണ്‍സന്റെ കളിയാക്കല്‍. ബിഗ് ബാഷ് ലീഗില്‍ ഏറ്റുമുട്ടുന്നതിനെ കുറിച്ച് പറയവെയായിരുന്നു സംഭവം.

മിച്ചലിനെ കണ്ടാണ് താന്‍ ബൗളിംഗ് ആക്ഷന്‍ മാറ്റിയതെന്നും അത് തനിക്ക് ഒരുപാട് ഉപകരിച്ചുമെന്ന കിവീ്‌സ താരത്തിന്റെ പത്രത്തില്‍ വന്ന പ്രസ്താവന ചൂണ്ടിക്കാണിച്ച് ജോണ്‍സണായിരുന്നു സംസാരത്തിന് തുടക്കമിട്ടത്. ബി.ബി.എല്ലില്‍ കാണാമെന്നായിരുന്നു ജോണ്‍സണിന്റെ കമന്റ്.

ഇതിന് ഈ 35ാം വയസില്‍ തിരിച്ചു വരാന്‍ നോക്കുകയാണോ എന്നായി കിവീസ് താരത്തിന്റെ മറുപടി. തന്റെ പ്രായത്തെ കുറിച്ച് പറഞ്ഞതോടെ ജോണ്‍സണിന് ചൊടിച്ചു. അതോടെ 30ന് മുകളില്‍ പ്രായമുള്ളവരില്‍ വേറാരുണ്ട് തന്റെ അത്ര വേഗതയില്‍ പന്തെറിയാന്‍ എന്നായി താരം.

ഇതിനിടെയായിരുന്നു ഡീന്‍ ജോണ്‍സന്റെ രംഗ പ്രവേശനം. ഇന്ത്യയുടെ ട്വന്റി-20 സ്‌പെഷ്യലിസ്റ്റായ 38 കാരന്‍ ആശിഷ് നെഹ്‌റയെ ഡീന്‍ ഓര്‍മ്മപ്പെടുത്തി. എന്നാല്‍ നെഹ്‌റയുടെ റണ്ണപ്പ് വേഗത്തിലാണെന്നായിരുന്നു ജോണ്‍സന്റെ മറുപടി. ഇത് ഒരിന്ത്യന്‍ ആരാധകന് ഇഷ്ടമായില്ല. രാകേശ് എന്ന ആരാധകന്‍ നെഹ്‌റയുടെ ലൈനും ലെങ്തും മറ്റാരേക്കാളും മികച്ചതാണെന്ന് പറഞ്ഞു.

എന്നാലത് ജോണ്‍സണെ കൂടുതല്‍ പ്രകോപിതനാക്കുകയായിരുന്നു. 40 ന് മുകളില്‍ ശരാശരിയും 80 ന് അടുത്ത സ്‌ട്രൈക്ക് റേറ്റുമാണ് നെഹ്‌റയ്ക്കുള്ളതെന്നായിരുന്നു ജോണ്‍സന്റെ പ്രതികരണം. എന്നാല്‍ ഇതിന് നെഹ്‌റുടെ ബൗളിംഗ് സ്റ്റാറ്റസ് കാണിച്ചു കൊടുത്തായിരുന്നു രാകേശിന്റെ മറുപടി.

ഇതോടെ ഇന്ത്യന്‍ ആരാധകര്‍ മിച്ചല്‍ ജോണ്‍സണിന്റെ വാളിലേക്ക് ഓടിയെത്തുകയായിരുന്നു. താരത്തെ കളിയാക്കിയും വിമര്‍ശിച്ചും നിരവധി പേരാണ് രംഗത്തെത്തിയത്. നെഹ്‌റയുടെ പ്രകടനങ്ങളും മറ്റും ഓര്‍മ്മപ്പെടുത്തുന്നാതിയിരുന്നു ചിലരുടെ ട്വീറ്റുകള്‍.

ചില പ്രതികരണങ്ങള്‍ കാണാം