| Monday, 30th May 2022, 9:37 am

ക്യാപ്റ്റന്‍ എന്ന നിലയില്‍ സന്തോഷം തരുന്നുണ്ടെങ്കിലും അക്കാര്യത്തില്‍ സഞ്ജുവിന് ഹര്‍ദിക്കിനെ മാതൃകയാക്കാവുന്നതാണ്

സ്പോര്‍ട്സ് ഡെസ്‌ക്

കഴിഞ്ഞ മത്സരത്തില്‍ ടോസ് വിജയിച്ചിട്ടും ബാറ്റിംഗ് എടുത്തതില്‍ യാതൊരു തെറ്റും കാണുന്നില്ല. കാരണം ലീഗ് മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ ഡിഫന്‍ഡ് ചെയ്തു വിന്‍ ചെയ്ത ടീം രാജസ്ഥാനായിരുന്നു.

പിഴച്ചത് ബാറ്റിംഗിലാണ്. ഈ ടീം ബാറ്റിംഗില്‍ തകര്‍ന്നടിഞ്ഞത് കഴിഞ്ഞ മത്സരത്തില്‍ മാത്രമാണെന്ന് തോന്നുന്നു, അതും ഫൈനലില്‍!

സഞ്ജു ഒരു ക്യാപ്റ്റന്‍ എന്ന ഉത്തരവാദിത്തത്തില്‍ അവിടെ സപ്പോര്‍ട്ട് ചെയ്ത് കളിച്ചിരുന്നുവെങ്കില്‍ (പാണ്ഡ്യയെ പോലെ) നല്ലൊരു സ്‌കോറില്‍ എത്തിയേനെ.

പാണ്ഡ്യ ബാറ്റിംഗിന് നില്‍ക്കുന്നതും കളിക്കുന്ന രീതിയും കാണുമ്പോള്‍ നമുക്ക് തന്നെ തോന്നും ഒരു വിധത്തിലും വിക്കറ്റ് കൊടുക്കാനുള്ള മനസില്ലെന്ന്.

ഒരു ബിഗ് ഹിറ്ററില്‍ നിന്ന് മാറി ഹര്‍ദിക് എന്ന ക്യാപ്റ്റന്‍ ഒരു റെസ്‌പോണ്‍സിബിള്‍ ബാറ്ററായി മാറിക്കഴിഞ്ഞിരിക്കുന്നു. സഞ്ജുവിന് ഹര്‍ദികിനെ ഒരു മാതൃകയാക്കാവുന്നതാണ്.

ഇനി സഞ്ജുവിന്റെ ക്യാപ്റ്റന്‍സിയിലേക്ക് വരാം. ഗില്‍ സ്‌ട്രൈക്കില്‍ നില്‍ക്കുമ്പോള്‍ ആദ്യ ഓവറില്‍ തന്നെ വിക്കറ്റ് ലഭിക്കുന്ന തരത്തില്‍ ലെഗ് സൈഡില്‍ രണ്ട് ഫീല്‍ഡറെ നിര്‍ത്തി കെണിയൊരുക്കിയിരുന്നു.

പക്ഷേ ചഹല്‍ ആ ഈസി ക്യാച് ഡ്രോപ്പ് ചെയ്തു! ഇതേ ഗില്‍ തന്നെയാണ് പിന്നീട് ഗുജറാത്തിന്റെ വിന്നിംഗ് റണ്‍സ് നേടിയതും. ഗില്‍ വളരെയേറെ ഭാഗ്യവാനായിരുന്നു. സഞ്ജു എന്ന ബാറ്ററിന് ഇല്ലാത്തതും അത് തന്നെ.

സഞ്ജു കെയര്‍ലെസ് ഷോട്ട്‌സ് കളിച്ചു തന്നെയാണ് ഔട്ട് ആകുന്നതെങ്കിലും അതെല്ലാം ഏതേലും ഫീല്‍ഡര്‍ നില്‍ക്കുന്ന സൈഡില്‍ തന്നെ പോകുമെന്നാണ്. വെയ്ഡിന്റെ വിക്കറ്റും പെര്‍ഫെക്റ്റ് ഫീല്‍ഡ് പ്ലേസ്‌മെന്റ് ആയിരുന്നു.

2 വിക്കറ്റ് വീണതിനു ശേഷം ഗുജറാത്തിനെ അറ്റാക്കിംഗ് ഫീല്‍ഡ് സെറ്റിലൂടെ മെരുക്കിയിരുന്നു. ഒരു ഘട്ടത്തില്‍ 130 ഒരു ഡിഫന്‍ഡബിള്‍ സ്‌കോര്‍ തന്നെയാണെന്ന് വരെ തോന്നിപ്പിച്ചു. റണ്‍സ് വരുന്നതില്‍ നിയന്ത്രണം വന്നിരുന്നുവെങ്കിലും വിക്കറ്റ് വീണില്ല.

അവിടെയാണ് ഹര്‍ദിക് തന്റെ ഉത്തരവാദിത്തം ഏറ്റെടുത്തത്. വിക്കറ്റ് വീഴാതെ ചെയ്‌സിംഗ് മുന്നോട്ട് കൊണ്ടു പോയി. സഞ്ജു തന്റെ ബൗളര്‍മാരെ മാറി മാറി പരീക്ഷിച്ചു. ബൗളര്‍മാര്‍ അവരുടെ കഴിവിന്റെ പരമാവധി പുറത്തെടുത്തു. ഒടുവില്‍ ചഹലിന്റെ ‘മാജിക്’ ഡെലിവറിയില്‍ ഹര്‍ദിക് ഔട്ട് ആകുമ്പോള്‍ ഗുജറാത്ത് ഒരു സേഫ് സോണില്‍ എത്തിയിരുന്നു.

ഈ ഒരു ഫൈനലിലെ തോല്‍വി ചെറിയ ഒരു നിരാശ സമ്മാനിക്കുമെങ്കിലും സഞ്ജു എന്ന ക്യാപ്റ്റന്റെ മികവും ബൗളര്‍മാരുടെ പോരാട്ടവീര്യവും ചെറിയൊരു സന്തോഷം നല്‍കുന്നു. ഇതുവരെയെത്തുക എന്നതുതന്നെ മികച്ച ഒരു നേട്ടമാണ്. ഗാലറി മുഴുവന്‍ എതിരായിരുന്നിട്ടും, രാജസ്ഥാന്‍ ഗുജറാത്തിന് ഒരു ഈസി വിന്‍ പ്രൊവൈഡ് ചെയ്തില്ല.

Thanks for a great season.

ഇപ്പോഴും സഞ്ജു എന്ന ബാറ്റര്‍ എന്നെ നിരാശപ്പെടുത്തികൊണ്ടേയിരിക്കുന്നു.

നന്ദു എസ്.എല്‍

Content Highlight: Fan’s writeup about Sanju Samson

We use cookies to give you the best possible experience. Learn more