| Monday, 27th June 2022, 12:23 pm

സഞ്ജുവിനെ പുച്ഛിച്ച് തള്ളുന്നവരോട്...

സ്പോര്‍ട്സ് ഡെസ്‌ക്

സഞ്ജുവിനോട് ബി.സി.സി.ഐ കാണിക്കുന്നത് അവഗണനയാണെന്ന് പറഞ്ഞാല്‍ അതിനെ പുച്ഛത്തോടെ ചിരിച്ചു തള്ളുന്നവരോടാണ്. അവര്‍ പറയുന്ന പ്രധാന ന്യായം സഞ്ജുവിന് ഒരുപാട് അവസരം കൊടുത്തു പക്ഷെ അവന്‍ അവസരം മുതലാക്കിയില്ല എന്നതാണ്.

സംഭവം ശരിയാണ്. സ്റ്റാറ്റ്സ് മാത്രം നോക്കി വിലയിരുത്തുകയാണെങ്കില്‍ അങ്ങനെ പറയാം. പക്ഷേ കാര്യങ്ങള്‍ അങ്ങനെയാണോ? അല്ല എന്നതാണ് യാഥാര്‍ത്ഥ്യം.

2015ലാണ് സഞ്ജു ഇന്ത്യക്കായി ടി-20യില്‍ അരങ്ങേറിയത്. ഈ കാലയളവില്‍ സഞ്ജുവിന് ഇവര്‍ അവസരം കൊടുത്തു എന്ന് പറയപ്പെടുന്ന 12 ഇന്നിങ്സ്‌കള്‍ എങ്ങനെയെന്ന് നോക്കുക.

ഒരു പരമ്പരയില്‍ തുടര്‍ച്ചയായി ഒരിക്കലും സഞ്ജുവിനെ അവര്‍ പരിഗണിച്ചിട്ടില്ല. ബെഞ്ചില്‍ ഇരുത്തി മടുപ്പിച്ച ശേഷം ഇടക്കിടക്ക് മാത്രം കൊടുക്കുന്ന അവസരമാണ് ഇതില്‍ 13 കളികളും.

ഒരു കളിക്കാരന്റ ആത്മവിശ്വാസം മുഴുവന്‍ തകര്‍ക്കുന്ന രീതിയിലാണിത്. ഒന്നോ രണ്ടോ കളിയില്‍ ഇറക്കിയാല്‍ പിന്നെ കുറെ കാലത്തേക്ക് ടീമിലെ ബെഞ്ചില്‍ പോലും കാണില്ല.

ബാക്കി കളിക്കാര്‍ക്കും ഇങ്ങനെയാണ് അവസരം കൊടുക്കുന്നതെങ്കില്‍ കുഴപ്പമില്ല. പക്ഷെ സഞ്ജുവിന്റെ കാര്യം വരുമ്പോള്‍ മാത്രമാണ് ഇങ്ങനെ.

റിഷബ് പന്തിന് ടി-20യില്‍ കൊടുക്കുന്ന അവസരങ്ങള്‍ നമ്മള്‍ കണ്‍മുന്നില്‍ കാണുന്നുണ്ട്.

സഞ്ജുവിന് ശേഷം വന്ന ഇഷാന്‍, ഗെയ്ക്വാദ് ഇവര്‍ക്കൊക്കെ കൊടുന്ന പരിഗണനയുടെ പകുതി പോലും സഞ്ജുവിന് ലഭിക്കുന്നില്ല. പരാജയമായിരുന്നിട്ടും തുടര്‍ച്ചയായ 9 മത്സരത്തിലാണ് ഗെയ്ക്വാദിന് അവസരം കൊടുത്തത്.

സഞ്ജുവിന് എന്റെ അഭിപ്രായത്തില്‍ കുറഞ്ഞത് ഒരു പരമ്പര മുഴുവനുമെങ്കിലും കളിക്കാന്‍ അവസരം കൊടുക്കണം.

സഞ്ജുവിന് അവസരം കൊടുക്കണം എന്ന് ചുമ്മാ പറയുന്നതല്ലല്ലോ ഓരോ വര്‍ഷം കഴിയുന്ന ഐ.പി.എല്‍ സീസണിലും ഇത്രയും കണ്‍സിസ്റ്റന്റ് ആയി കളിക്കുന്ന ചുരുക്കം ചില ഇന്ത്യന്‍ താരങ്ങളിലൊരാളാണ് സഞ്ജു.

അതുമാത്രല്ല ലാസ്റ്റ് സീസണ്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റനായി നിന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ഐ.പി.എല്‍ ഫൈനലില്‍ എത്തിച്ചതും ഈ സഞ്ജു തന്നെയാണ്. ബട്ലര്‍ കഴിഞ്ഞാല്‍ ടീമിലെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ കളിക്കാരനും സഞ്ജു ആണെന്നുള്ള കാര്യവും മറക്കരുത്.

ഇനി മറ്റൊരു കാര്യം തമാശ രൂപേണ ഞാന്‍ പറയട്ടെ സഞ്ജു അവസരം മുതലാക്കാത്ത കൊണ്ട് ആണ് ടി-20 ടീമില്‍ അവസരങ്ങള്‍ കൊടുത്താത് എന്ന് പറയുന്നവരോട് ആകെ സഞ്ജു കളിച്ചത് ഒരു ഏകദിനമാണ്. അതില്‍ 46 റണ്‍സ് നേടാനും താരത്തിന് സാധിച്ചു.

ഇനി നിങ്ങളുടെ അഭിപ്രായം പറ

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍/ ജന്ന സുബൈര്‍

Content Highlight: Fan’s Write up about Sanju Samson and his chances

We use cookies to give you the best possible experience. Learn more