| Tuesday, 1st December 2020, 10:40 pm

ആഴ്‌സനല്‍ തോറ്റതിന് കളിയാക്കി; മധ്യവയസ്‌കനെ ആരാധകര്‍ കല്ലുകൊണ്ടടിച്ചുകൊന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വോള്‍വ്‌സിനോട് പരാജയപ്പെട്ടതിന് പരിഹസിച്ചയാളെ ആഴ്‌സനല്‍ ആരാധകര്‍ കല്ലുകൊണ്ട് അടിച്ചുക്കൊന്നു. കെനിയയിലെ കിനാംബ സെന്ററിലാണ് സംഭവം.

ഞായറാഴ്ച നടന്ന മത്സരത്തില്‍ വോള്‍വ്‌സിനോട് 2-1ന് ആഴ്‌സനല്‍ പരാജയപ്പെട്ടിരുന്നു. ഒരു സംഘമാളുകള്‍ ഈ കളി ബാറിലിരുന്ന് തത്സമയം കണ്ടിരുന്നു.

ആഴ്‌സനലിന്റെ തോല്‍വിയെ പരിഹസിച്ച മധ്യവയസ്‌കനെ ആരാധകര്‍ കല്ലുകൊണ്ട് തലക്കടിക്കുകയായിരുന്നു. ബാറിനുസമീപത്തെ പെട്രോള്‍ പമ്പിനുസമീപത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

സാക്ഷിമൊഴിയില്‍ നിന്നാണ് മരണകാരണം കണ്ടെത്തിയത്. പ്രതികള്‍ക്കായി പൊലീസ് തെരച്ചില്‍ ഊര്‍ജ്ജിതമാക്കി.

10 മത്സരങ്ങളില്‍ നിന്നും അഞ്ച് തോല്‍വിയടക്കം 13 പോയന്റുമായി ലീഗില്‍ 14ാം സ്ഥാനത്താണ് ആഴ്‌സനല്‍.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Fan killed in Kenya after allegedly mocking Arsenal supporters following Wolves loss

We use cookies to give you the best possible experience. Learn more