മുംബൈ: മകന് അബ്റാമിനെ സ്കൂളില്‍ വിടാനെത്തിയ ഷാരൂഖ് ഖാന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. പ്രതീക് ദേബ് എന്ന ആരാധകന് പകര്‍ത്തിയ ചിത്രമാണ് ഇപ്പോള്‍ വൈറലായി മാറിയിരിക്കുന്നത്. അതിനൊരു കാരണവുമുണ്ട്. ആരാധകന് ചെയ്ത ട്വീറ്റിന് റീട്വിറ്റുമായി കിങ് ഖാന് തന്നെ രംഗത്തെത്തിയിതോടെയാണ് ചിത്രവും ട്വീറ്റും വൈറലായത്.
ഫോട്ടോയൊടൊപ്പം പ്രതിക് ദേബ് എഴുതിയത് ഇങ്ങനെയായിരുന്നു. “നടക്കാനിറങ്ങിയതായിരുന്നു. നിങ്ങള്‍ കാറിന്റെ പിന്‍സീറ്റില്‍ ഇരിക്കുന്നത് കണ്ടു.” ഉടന്‍ വന്നു കിങ് ഖാന്റെ മറുപടി, “മകനെ സ്കൂളില്‍ വിടാന്‍ പോയതായിരുന്നു”. എന്നായിരുന്നു കിംഗ് ഖാന്റെ മറുപടി.
ആരാധകനെ ആശംസിക്കാനും ഷാരൂഖ് മറന്നില്ല. മകന് അബ്റാമിനെ സ്ഥിരമായി സ്കൂളില്‍ വിടുന്നത് താനാണെന്നും ഞാനൊരു സാധാരണ അച്ഛനാണെന്നും ഷാരൂഖ് പറയുന്നു.
അച്ഛനെ പോലെ തന്നെ മൂന്ന് വയസ്സുകാരന് അബ്റമും സോഷ്യല്‍ മീഡിയയില്‍ തരംഗമാണ്. സംഗതി വൈറലായതോടെ ഷാരൂഖ് എന്ന അച്ഛനെ അഭിനന്ദിക്കുന്ന തിരക്കിലാണ് ആരാധകര്‍.