പ്രശസ്ത സിനിമ സംവിധായകന്‍ ശ്യം ബെനഗല്‍ അന്തരിച്ചു
Natonal news
പ്രശസ്ത സിനിമ സംവിധായകന്‍ ശ്യം ബെനഗല്‍ അന്തരിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 23rd December 2024, 9:08 pm

ന്യൂദല്‍ഹി: വിഖ്യാത ചലച്ചിത്ര സംവിധായകന്‍ ശ്യാം ബെനഗല്‍ അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖങ്ങളെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു.

മുംബൈയില്‍ വെച്ചായിരുന്നു അന്ത്യം. ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്‌കാരവും പത്മഭൂഷണും നല്‍കി രാജ്യം അംഗീകരിച്ചിരുന്നു. അദ്ദേഹത്തിന്റെ മകള്‍ പിയ ബെനഗലാണ് മരണ വാര്‍ത്ത പുറത്തുവിട്ടത്.

ഹിന്ദിയിലെ മികച്ച ഫീച്ചര്‍ ഫിലിമിനുള്ള പുരസ്‌കാരം ദേശീയതലത്തില്‍ ഏഴ് തവണ ശ്യാം ബെനഗല്‍ കരസ്ഥമാക്കിയിട്ടുണ്ട്. തിരക്കഥ, മികച്ച രണ്ടാമത്ത ചിത്രം എന്നീ വിഭാഗങ്ങളിലും ദേശീയ പുരസ്‌കാരം നേടിയിട്ടുണ്ട്. അങ്കൂര്‍, ജനൂന്‍ നിഷാന്ദ്, ഭൂമിക, ആരോഹണ്‍, സുബൈദ, ബാരി ബരി, സര്‍ദാരി ബീഗം, മന്തന്‍, സര്‍ദാരി ബീഗം, ദ ഫോര്‍ഗോട്ടന്‍ ഹീറോ തുടങ്ങിയവയാണ് പ്രശസ്ത ചിത്രങ്ങള്‍.

1934 ഡിസംബര്‍ 14 ന് ഹൈദരാബാദിലായിരുന്നു ജനനം. കര്‍ണാടക സ്വദേശിയായ അദ്ദേഹത്തിന്റെ പിതാവ് ശ്രീധര്‍ ബി. ബെനഗല്‍ ഒരു ഫോട്ടോഗ്രാഫറായിരുന്നു. അതായിരുന്നു അദ്ദേഹത്തെ ഈ മേഖലയിലേക്ക് അടുപ്പിച്ചത്.

12 വയസുള്ളപ്പോഴാണ് അച്ഛന്‍ സമ്മാനിച്ച ക്യാമറ ഉപയോഗിച്ച് അദ്ദേഹം ആദ്യ സിനിമ സൃഷ്ടിക്കുന്നത്. ഹൈദരാബാദിലെ ഒസ്മാനിയ യൂണിവേഴ്‌സിറ്റിയിലായിരുന്നു കോളേജ് പഠനം. സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്.

Content Highlight: Famous film director Shyam Benegal passed away