| Saturday, 21st May 2022, 10:27 pm

88 ബൂത്തിലെ ക്രമനമ്പര്‍ 920 ഷൈജു ദാമോദരന്‍ ആണെങ്കില്‍ വോട്ട് അരിവാള്‍ ചുറ്റികയ്ക്ക് ; തൃക്കാക്കരയിലൂടെ സെഞ്ച്വറി അടിക്കുമെന്ന് ഷൈജു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ഡോ. ജോ ജോസഫിന് പിന്തുണയുമായി പ്രശസ്ത കമന്റേറ്റര്‍ ഷൈജു ദാമോദരന്‍.

ഫുട്‌ബോള്‍ സഹോദരങ്ങളെ സാക്ഷിനിര്‍ത്തി പറയുന്നു 88ബൂത്തിലെ ക്രമനമ്പര്‍ 920 ഷൈജു ദാമോദരന്‍ ആണെങ്കില്‍ ആ വോട്ട് അരിവാള്‍ ചുറ്റികയ്ക്കാണെന്ന് കമന്ററി ആവേശത്തില്‍ ഷൈജു ദാമോദരന്‍ പറഞ്ഞു.

തൃക്കാക്കരയിലൂടെ കേരളം സെഞ്ച്വറികളുടെ സെഞ്ച്വറി അടിക്കുമെന്ന് ഷൈജു ദാമോദരന്‍ പറഞ്ഞു.

തൃക്കാക്കര മണ്ഡലത്തിലെ കായിക വികസനമില്ലായ്മയില്‍ ഇടതുപക്ഷം സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം കൂടുകയാണ്. ഇരുമുന്നണികളും പ്രചാരണരംഗത്ത് സജീവമായി.

കൂടാതെ എല്‍.ഡി.എഫ് പ്രകടന പത്രിക ഇന്ന് പുറത്തിറക്കി. എല്‍.ഡി.എഫ് കണ്‍വീനര്‍ പി. ജയരാജന്റെ നേതൃത്വത്തിലാണ് പ്രകടന പത്രിക പുറത്തിറക്കിയത്. തൃക്കാക്കരയെ ലോകശ്രദ്ധയാകര്‍ഷിക്കുന്ന പ്രദേശമാക്കി വളര്‍ത്തുമെന്നും ജയരാജന്‍ പറഞ്ഞു.

പശ്ചാത്തല വികസനം, വ്യവസായം, ആരോഗ്യം, സാംസ്‌കാരികം, പരിസ്ഥിതി, കായിക മേഖല, കുടിവെള്ളം, കൃഷി, പാര്‍പ്പിടം, ദാരിദ്ര്യ നിവാരണം, വിദ്യാഭ്യാസം, നൈപുണ്യ വികസനം, ക്ഷേമം, തൊഴില്‍, വെള്ളക്കെട്ട് നിവാരണം, സ്ത്രീസുരക്ഷ, പട്ടയം എന്നിങ്ങനെ 17 കാര്യങ്ങളിലാകും ശ്രദ്ധ കേന്ദ്രീകരിക്കുകയെന്ന് പ്രകടന പത്രികയില്‍ പറയുന്നു.

മെയ്യ് 31 നാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ജൂണ്‍ മൂന്നിന് വോട്ടെണ്ണി വിജയിയെ പ്രഖ്യാപിക്കും.

Content Highlights:  Famous commentator Shaiju Damodaran with the support of the Left candidate in the Thrikkakara by-election

We use cookies to give you the best possible experience. Learn more