Film News
വിജയ് ദേവരകൊണ്ടയുടെ 'ദ ഫാമിലി സ്റ്റാർ' റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Mar 27, 10:32 am
Wednesday, 27th March 2024, 4:02 pm

​ഗീതാ ​ഗോവിന്ദം എന്ന ചിത്രത്തിനുശേഷം വിജയ് ദേവരകൊണ്ട-സംവിധായകൻ പരശുറാം എന്നിവർ ഒന്നിക്കുന്ന ‘ദ ഫാമിലി സ്റ്റാർ’ എന്ന ചിത്രത്തിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. ചിത്രം ഏപ്രിൽ 5ന് തിയേറ്ററുകളിൽ എത്തും. ആക്ഷൻ പശ്ചാത്തലത്തിലുള്ള കുടുംബ കഥയാണ് ചിത്രം പറഞ്ഞുവെക്കുന്നത്.

ചിത്രം തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലായാണ് റിലീസിന് എത്തുന്നത്. തിരക്കഥ ഒരുക്കിയത് പരശുറാം തന്നെയാണ്. ഗോപി സുന്ദറും വിജയ് ദേവരകൊണ്ടയും സിദ് ശ്രീറാമും വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്.

ആറുവർഷത്തെ ഇടവേളയ്ക്കുശേഷം വിജയ് ദേവരകൊണ്ട, സംവിധായകൻ പരശുറാം എന്നിവർക്കൊപ്പം സം​ഗീത സംവിധായകനായി ​ഗോപി സുന്ദറും ഗായകനായി സിദ് ശ്രീറാമും ചിത്രത്തിനൊപ്പമുണ്ട്. ​ഗീതാ ​ഗോവിന്ദത്തിനായി ​ഗോപി സുന്ദർ ഒരുക്കിയ ഇങ്കേം ഇങ്കേം എന്ന ​ഗാനം കേരളത്തിലുൾപ്പെടെ തരം​ഗമായിരുന്നു. ഫാമിലി സ്റ്റാറിനുവേണ്ടി സിദ് ശ്രീറാം ആലപിച്ച ഗാനം ഏറെ ശ്രദ്ധയാകർഷിച്ചിരുന്നു.

2022-ൽ പുറത്തിറങ്ങിയ സർക്കാരു വാരി പാട്ടാ എന്ന ചിത്രത്തിനുശേഷം പരശുറാം സംവിധാനം ചെയ്യുന്ന ചിത്രമാണ് ഫാമിലി സ്റ്റാർ. ഇത് രണ്ടാം തവണയാണ് പരശുറാമും വിജയ് ദേവരകൊണ്ടയും ഒന്നിക്കുന്നത്. മൃണാൾ താക്കൂറാണ് ഫാമിലി സ്റ്റാറിലെ നായികയാണ് എത്തുന്നത്. കെ.യു. മോഹനനാണ് ഛായാ​ഗ്രഹണം നിർവഹിക്കുന്നത്.

Content Highlight: Family star movie’s release date out