Film News
ഇനി വിജയ്‌ക്കൊപ്പം മൃണാള്‍; ഫാമിലി സ്റ്റാര്‍ ടൈറ്റില്‍ അനൗണ്‍സ്മെന്റ് ടീസര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Oct 23, 05:23 pm
Monday, 23rd October 2023, 10:53 pm

ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റ് ചിത്രം ഗീതാ ഗോവിന്ദം ടീം ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പ്രഖ്യാപനം വന്നിരിക്കുകയാണ്. ‘ഫാമിലി സ്റ്റാര്‍’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടൈറ്റില്‍ ലോഞ്ച് ടീസര്‍ മില്യണ്‍ കണക്കിന് പ്രേക്ഷകരാണ് കണ്ടിരിക്കുന്നത്. ചിത്രത്തില്‍ വിജയ് ദേവരകൊണ്ടയാണ് നായകന്‍.

സീതാരാമം എന്ന ചിത്രത്തിലൂടെ തെലുങ്ക് പ്രേക്ഷകര്‍ക്ക് പരിചിതയായ മൃണാല്‍ താക്കൂര്‍ ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ബ്ലോക്ക്ബസ്റ്റര്‍ ഗീത ഗോവിന്ദത്തിന് ശേഷം വിജയും പരശുറാമും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. ശ്രീ വെങ്കിടേശ്വര ക്രിയേഷന്‍സിന്റെ ബാനറില്‍ ദില്‍ രാജു, സിരീഷ് എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. വാസു വര്‍മയാണ് ചിത്രത്തിന്റെ ക്രിയേറ്റീവ് പ്രൊഡ്യൂസര്‍. പോസ്റ്റ് പ്രൊഡക്ഷന്‍ ഘട്ടത്തിലുള്ള ചിത്രത്തിന്റെ റിലീസ് 2024ല്‍ ഉണ്ടാവുമെന്ന് നിര്‍മാതാക്കള്‍ അറിയിച്ചു.

വിജയ് ദേവരകൊണ്ട ആദ്യമായി നിര്‍മാതാക്കളായ ദില്‍ രാജുവും ശിരീഷുമായി കൈകോര്‍ക്കുന്ന ചിത്രം വന്‍ ബജറ്റിലാണ് നിര്‍മിക്കുന്നത്. കെ.യു മോഹനന്‍ ഡി.ഒ.പി ആവുന്ന ചിത്രത്തിന്റെ സംഗീതം ഗോപി സുന്ദറാണ് നിര്‍വഹിക്കുന്നത്. കലാസംവിധാനം: എ.എസ്. പ്രകാശ്, എഡിറ്റര്‍: മാര്‍ത്താണ്ഡം കെ. വെങ്കിടേഷ്, പി.ആര്‍.ഒ: പി.ശിവപ്രസാദ്, മാര്‍ക്കറ്റിങ് : ട്രെന്‍ഡി ടോളി (ദിലീപ് & തനയ്).

Content Highlight: family star announcement poster