ഭോപ്പാല്‍: കൂട്ടുകാര്‍ കളിച്ചുല്ലസിച്ച് നടക്കുമ്പോള്‍ രുദ്രാ സിങ്ങ് എന്ന അഞ്ചു വയസ്സുകാരന്‍ കര്‍ഷക സമരത്തിന്റെ മുഖ ചിത്രമായി മാറുന്ന കാഴ്ചയാണ് മധ്യപ്രദേശില്‍ നിന്നും കാണുന്നത്. ജീവിതം മുന്നോട്ട് കൊണ്ടു പോകാനായി സമര രംഗത്തിറങ്ങിയ തന്റെ അച്ഛന്‍ ഇനി തിരിച്ച് വരുമോ ഇല്ലയോ എന്നത് രുദ്രാ സിങ്ങിന് അറിയുമോ എന്നറിയില്ല പക്ഷേ തന്റെ അച്ഛന് എന്തോ സംഭവിച്ചിട്ടുണ്ടെന്നത് അവനറിയാം.
കര്‍ഷക സമരങ്ങളെ തന്റെ “നാടകീയത” കൊണ്ട് നേരിട്ട മുഖ്യമന്ത്രി എട്ട് ദിവസങ്ങള്‍ക്ക് ശേഷം ഇന്നായിരുന്നു ഗ്രാമം സന്ദര്‍ശിച്ചത്. ഗ്രാമത്തിലെത്തിയ മുഖ്യമന്ത്രിയെ കാത്തിരുന്നത് കരളലിയിപ്പിക്കുന്ന ദൃശ്യങ്ങളായിരുന്നു. തന്റെ അച്ഛന്റെ ചിത്രവുമായി സമരരംഗത്തിരിക്കുന്ന ഘനശ്യാം ദാക്കറിന്റെ മകന്റെ മുഖവും, “തന്റെ ഭര്‍ത്താവിനെ തിരിച്ച് തരൂ” എന്നു നിലവിളിക്കുന്ന കര്‍ഷകന്റെ ഭാര്യയെയുമാണ്.
Dont miss കര്‍ഷക പ്രക്ഷോഭം; പൊലീസ് വെടിവെച്ച് കൊന്ന കര്‍ഷകരുടെ കുടുംബത്തിന് ചൗഹാന്‍ ഒരു കോടി രൂപ നല്‍കി
ഇന്നു രാവിലെ 10.30 ഓടെയായിരുന്നു മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ കര്‍ഷക പ്രക്ഷോഭം നടന്ന സ്ഥലം സന്ദര്‍ശിച്ചത്. പ്രതിപക്ഷ നേതാക്കളെയും വിവിധ സംഘടനാ പ്രതിനിധികളെയും “ക്രമസമാധാന” പ്രശ്‌നം ചൂണ്ടിക്കാട്ടി തടഞ്ഞ സ്ഥലത്തേക്കാണ് ചൗഹാന്‍ തന്റെ പൊലീസ് വെടിവെച്ച് കൊന്ന കുടുംബങ്ങള്‍ക്കുള്ള ഒരു കോടി രൂപയുമായെത്തിയത്.
11: 50 ഓടെ മുഖ്യമന്ത്രി പൊലീസുകാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് സമരം നടത്തുന്ന ഘനശ്യം ദക്കറിന്റെ കുടുംബത്തെയാണ് സന്ദര്‍ശിച്ചത്. മൂന്ന് ആവശ്യങ്ങളായിരുന്നു കര്‍ഷക കുടുംബം മുഖ്യമന്ത്രിക്ക് മുന്നില്‍ വച്ചിരുന്നത്.
1. അഞ്ച് വയസ് പ്രായമുള്ള ഘനശ്യം ദക്കറിന്റെ മകന്റെയും 2 മാസം പ്രായമുള്ള മകളുടെയും വിദ്യാഭ്യാസത്തിന്റെ മുഴുവന്‍ ചിലവും ഏറ്റെടുക്കുക.
2. കുറ്റക്കാരായ പൊലീസുകാര്‍ക്കെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യുക.
3. സമരത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ട ഗ്രാമത്തിലെ കര്‍ഷകരെ മോചിപ്പിക്കുക. എന്നീ ആവശ്യങ്ങളായിരുന്നു കുടുംബം മുന്നോട്ട വച്ചത്.
മരണത്തിനുത്തരവാദികളായ പൊലീസുകാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന ഉറപ്പ് ചൗഹാന്‍ കുടുംബത്തിന് നല്‍കി. “ഞാന്‍ നിങ്ങളോടൊപ്പം ഉണ്ട്” എന്നായിരുന്നു ഘനശ്യാമിന്റെ വീട്ടിലെത്തിയ മുഖ്യമന്ത്രിയുടെ വാക്കുകള്‍. എന്നാല്‍ ഘനശ്യാമിന്റെ ഭാര്യ മുഖ്യമന്ത്രിയോട് തന്റെ ഭര്‍ത്താവിനെ തിരിച്ച് തരാന്‍ ആവശ്യപ്പെട്ടത് മുഖ്യമന്ത്രിയുടെയും ഉള്ളുലാക്കാതിരിക്കില്ല.
You must read this നിങ്ങള്‍ ഞങ്ങള്‍ക്കൊപ്പമാണോ ഖത്തറിനൊപ്പമാണോ; നവാസ് ഷെരീഫിനോട് സൗദി രാജാവ്