| Friday, 17th February 2023, 5:32 pm

ഭൂകമ്പത്തില്‍ നിന്ന് രക്ഷപ്പെട്ടെത്തിയ കുടുംബം തീപൊള്ളലേറ്റ് മരിച്ചു; ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം നാല്‍പ്പതിനായിരം കടന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ദമാസ്‌കസ്: സിറിയയിലെ ഭൂകമ്പത്തില്‍ നിന്ന് തുര്‍ക്കിയിലെ ബന്ധുവീട്ടിലേക്ക് രക്ഷപ്പെട്ട് എത്തിയ കുടുംബം തീ പൊള്ളലേറ്റ് മരിച്ചു. അഞ്ച് കുട്ടികളും ദമ്പതികളും അടങ്ങുന്ന കുടുംബമാണ് ദാരുണമായി മരിച്ചത്.

മരിച്ച കുട്ടികള്‍ എല്ലാവരും നാല് വയസിനും 13 വയസിനും ഇടയില്‍ പ്രായമുള്ളവരാണെന്ന് വാര്‍ത്താ ഏജന്‍സിയായ അനഡോളു റിപ്പോര്‍ട്ട് ചെയ്തു.

ഞങ്ങള്‍ തീ പടരുന്നത് കണ്ടിരുന്നു. എന്നാല്‍ അവരെ രക്ഷിക്കാനായില്ല. ഒരു പെണ്‍കുട്ടിയെ ജനല്‍വഴി രക്ഷിക്കാന്‍ സാധിച്ചു,’ സമീപവാസിയായ മുഹ്‌സിന്‍ കാകിര്‍ പറഞ്ഞു.

എന്നാല്‍ രക്ഷപ്പെട്ട പെണ്‍കുട്ടി അതേ കുടുംബത്തിലെ അംഗമാണോ എന്ന് വ്യകതമല്ല.

ഭൂകമ്പം നാശം വിതച്ച തെക്ക് കിഴക്കന്‍ തുര്‍ക്കിയിലെ നൂര്‍ദാഗിയില്‍ നിന്ന് കോനിയയിലെ ബന്ധു വീട്ടിലേക്ക് താമസം മാറിയതായിരുന്നു കുടുംബം.

തെക്ക് കിഴക്കന്‍ തുര്‍ക്കിയിലും സിറിയയിലും കൂടി നിലവില്‍ 41000 ആളുകള്‍ മരിച്ചു.

ഐക്യരാഷ്ട്ര സഭയുടെ കണക്കനുസരിച്ച് തുര്‍ക്കിയിലെ 11 ഇടങ്ങളില്‍ ഭൂകമ്പവും 5000 സ്ഥലങ്ങളില്‍ തുടര്‍ ചലനവും 1.74 മില്യന്‍ അഭയാര്‍ത്ഥികളും ഉണ്ടായിട്ടുണ്ട്.

നിലവില്‍ നാല് മില്യണ്‍ സിറിയന്‍ അഭയാര്‍ത്ഥികള്‍ തുര്‍ക്കിയിലുണ്ട്.

ഭൂകമ്പത്തില്‍ മരിച്ച  1528 സിറിയന്‍ വ്യക്തികളുടെ മൃതദേഹം സിറിയയിലേക്ക് തിരിച്ചയച്ചിട്ടുണ്ടെന്ന് സിറിയന്‍ ഉദ്യോഗസ്ഥന്‍ മസേന്‍ അല്ലൗച്ച് എ.എഫ്.പിയോട് പറഞ്ഞു.

തുര്‍ക്കിയില്‍ 38044 പേരും സിറിയയില്‍ 3688 പേരും മരണപ്പെട്ടതായി ഉദ്യോഗസ്ഥരും ആരോഗ്യവകുപ്പും അറിയിച്ചു.

content highlight: Family escapes earthquake and dies in fire; The death toll in the earthquake has crossed four thousand

We use cookies to give you the best possible experience. Learn more