| Sunday, 10th June 2018, 11:01 am

ഒരു ഓക്‌സിജന്‍ സിലിണ്ടര്‍ നാലു കുട്ടികള്‍ക്ക് നല്‍കി; യു.പിയില്‍ മൂന്ന് കുട്ടികള്‍ മരിച്ചതായി ബന്ധുക്കളുടെ ആരോപണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലക്‌നൗ: ചികിത്സാ പിഴവിനെ തുടര്‍ന്ന് യു.പിയില്‍ വീണ്ടും ശിശു മരണം. ഒരേ ഓക്‌സിജന്‍ സിലിണ്ടര്‍ നാലു കുട്ടികള്‍ക്കു നല്‍കിയതിനെ തുടര്‍ന്ന് മൂന്ന് കുട്ടികള്‍ മരണപ്പെട്ടെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.

ലക്‌നൗവിലെ കിങ് ജോര്‍ജ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയ്‌ക്കെതിരെയാണ് ആരോപണവുമായി ഒരു കുടുംബം രംഗത്തുവന്നിരിക്കുന്നത്. ഒരു സ്ട്രക്ചറില്‍ ഒരേ ഓക്‌സിജന്‍ സിലിണ്ടര്‍ തങ്ങളുടെ നാലു കുട്ടികള്‍ക്ക് നല്‍കിയതിനെ തുടര്‍ന്ന് മൂന്നുപേര്‍ മരണപ്പെട്ടെന്നാണ് ബന്ധുക്കള്‍ പറയുന്നത്.


Also Read:കൊലപാതകം റമദാനിലെ ബലിയായെന്ന് പിതാവ്; നാലുവയസുകാരിയെ കഴുത്തറുത്ത് കൊന്ന പിതാവ് അറസ്റ്റില്‍


എന്നാല്‍ ആശുപത്രി അധികൃതര്‍ ആരോപണം നിഷേധിച്ചു. കുട്ടികളില്‍ ഒരാള്‍ മരിച്ചത് ഹൃദയാഘാതത്തെ തുടര്‍ന്നാണെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. മറ്റു രണ്ടുപേരെയും പീഡ്രിയാട്രിക് ഇന്റന്‍സീവ് കെയര്‍ യൂണിറ്റില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് ആശുപത്രിയിലെ ഡോ. സുധീര്‍ സിങ് പറഞ്ഞു.

കഴിഞ്ഞവര്‍ഷം യു.പി സര്‍ക്കാറിനു കീഴിലുള്ള ഉത്തര്‍പ്രദേശിലെ ബി.ആര്‍.ഡി മെഡിക്കല്‍ കോളജില്‍ ഓക്‌സിജന്‍ വിതരണം തടസപ്പെട്ടതിനെ തുടര്‍ന്ന് 72 കുട്ടികള്‍ മരിച്ചിരുന്നു. ഇതിന്റെപേരില്‍ യോഗി സര്‍ക്കാറിനെതിരെ വലിയ പ്രതിഷേധങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു.

We use cookies to give you the best possible experience. Learn more