| Monday, 21st November 2016, 8:58 am

മകന്‍ എന്ത് തെറ്റ് ചെയ്തു; മലപ്പുറത്ത് കൊല ചെയ്യപ്പെട്ട ഫൈസലിന്റെ അമ്മ മീനാക്ഷി ചോദിക്കുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

മകന്‍ ഭാര്യാ പിതാവിനെ  വിളിക്കാന്‍ റെയില്‍വേ സ്‌റ്റേഷനില്‍ പോകുന്നത് അറിയുന്നവര്‍ക്ക് കൊലപാതകത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്നുണ്ടെന്നും അമ്മ പറഞ്ഞു.


കൊടിഞ്ഞി:  വെട്ടിനുറുക്കാന്‍ മാത്രം എന്ത് കുറ്റമാണ് തന്റെ മകന്‍ ചെയ്തതെന്ന് മലപ്പുറത്ത് അരുംകൊല ചെയ്യപ്പെട്ട ഫൈസലിന്റെ മാതാവ് മീനാക്ഷി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്കായി മൃതദേഹം ദര്‍ശനത്തിന് വെച്ചപ്പോള്‍ ഫൈസലിന്റെ ദേഹത്ത് കെട്ടിപ്പിടിച്ചായിരുന്നു അമ്മയുടെ ചോദ്യം.

മകന്‍ ഭാര്യാ പിതാവിനെ  വിളിക്കാന്‍ റെയില്‍വേ സ്‌റ്റേഷനില്‍ പോകുന്നത് അറിയുന്നവര്‍ക്ക് കൊലപാതകത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്നുണ്ടെന്നും അമ്മ പറഞ്ഞു.

കൊടിഞ്ഞി ഫാറൂഖ് നഗറില്‍ ശനിയാഴ്ചയായിരുന്നു ഫൈസല്‍ കൊല്ലപ്പെട്ടിരുന്നത്. ഞായറാഴ്ച ഗള്‍ഫില്‍ പോകാനിരിക്കെ തലേദിവസം തന്നെ കാണാനെത്തിയ  ഭാര്യ പിതാവിനെ കൂട്ടിക്കൊണ്ടു വരാന്‍ താനൂര്‍ റെയില്‍വേ സ്‌റ്റേഷനിലേക്ക് പോയ സമയത്തായിരുന്നു കൊലപാതകം നടന്നത്.

കൊലപാതകത്തിന് പിന്നില്‍ ബന്ധുക്കള്‍ക്ക് പങ്കുണ്ടോയെന്നാണ് ഫൈസലിന്റെ സുഹൃത്തുക്കളും സംശയിക്കുന്നത്.

മതംമാറിയതിന് തനിക്ക് ബന്ധുക്കളില്‍ നിന്നും ആര്‍.എസ്.എസ് ബി.ജെ.പി പ്രവര്‍ത്തകരില്‍ ഭീഷണിയുള്ളതായി ഫൈസല്‍ സുഹൃത്തുക്കളോട് പറഞ്ഞിരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Read more

പഞ്ചാബ് കോണ്‍ഗ്രസ് പ്രസിഡന്റ് അമരീന്ദര്‍ സിങ്ങിന്റെ സ്വിസ്ബാങ്ക് അക്കൗണ്ട് വിവരം നാളെ പുറത്തു വിടുമെന്ന് കെജ്‌രിവാള്‍

 ഈ സംഭാവനകളൊക്കെ ആര്‍.എസ്.എസ് എങ്ങനെയാണ് വെളുപ്പിച്ചത്? മോദിയോട് അംബേദ്കറുടെ കൊച്ചുമകന്റെ ചോദ്യം

We use cookies to give you the best possible experience. Learn more