അജിത്തിന് സര്‍ക്കാര്‍ ജോലി നല്‍കണമെന്ന് വ്യാജ പ്രചാരണം;പിന്നില്‍ ഇടത് സൈബര്‍ ഹാന്‍ഡിലുകളെന്ന് ഐക്യദാര്‍ഢ്യ സമിതി
Kerala News
അജിത്തിന് സര്‍ക്കാര്‍ ജോലി നല്‍കണമെന്ന് വ്യാജ പ്രചാരണം;പിന്നില്‍ ഇടത് സൈബര്‍ ഹാന്‍ഡിലുകളെന്ന് ഐക്യദാര്‍ഢ്യ സമിതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 28th November 2021, 2:48 pm

തിരുവനന്തപുരം: അജിത്തിന്റെ പേരില്‍ വ്യാജ പ്രചാരണം. ഭരണകൂട ഭീകരതയുടെ ഇര അജിത്തിന് സര്‍ക്കാര്‍ ജോലി നല്‍കണമെന്ന രീതിയിലാണ് പ്രചാരണം.

കുഞ്ഞിനെ തിരിച്ചുകിട്ടിയതിന് പിന്നാലെ അനുപമയ്ക്കും അജിത്തിനും എതിരായി നിരന്തരം സൈബര്‍ ആക്രമണം നടക്കുന്നുണ്ട്.

അജിത്തിന്റെ ഫോട്ടോ സഹിതമുള്ള പോസ്റ്ററാണ് പ്രചരിക്കുന്നത്.

അനുപമയുടെ സമരത്തെ പിന്തുണച്ച സച്ചിദാനന്ദന്‍, ബി.ആര്‍പി. ഭാസ്‌കര്‍ അടക്കമുള്ളവരുടെ പേരും പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഇടത് സൈബര്‍ ഹാന്‍ഡിലുകളാണ് പ്രചാരണത്തിന് പിന്നിലെന്നും പരാതി കൊടുക്കുമെന്നും അനുപമ അജിത്ത് ഐക്യദാര്‍ഢ്യ സമിതി പറയുന്നു.

കോടതിയെ നേരിട്ട് സമീപിക്കാനാണ് സമരസമിതിയുടെ തീരുമാനം. എസ്.സി-എസ്.ടി കമ്മീഷനും പരാതി നല്‍കും.

ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ഷിജുഖാനും ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുനന്ദക്കും എതിരെ നടപടി ആവശ്യപ്പെട്ട് സമരം തുടരുമെന്ന് ഐക്യദാര്‍ഢ്യസമിതി പ്രഖ്യാപിച്ചിരുന്നു.

കുഞ്ഞിനെ താനറിയാതെ മാറ്റിയവര്‍ക്കെതിരേ നടപടി സ്വീകരിക്കുന്നതു വരെ സമരം തുടരുമെന്നും എന്നാല്‍ ഇനി കൈക്കുഞ്ഞുമായി സമരപ്പന്തലില്‍ ഇരിക്കുന്നത് ബുദ്ധിമുട്ടാണ്, അതിനാല്‍ സമര രീതി മാറ്റുമെന്നും കുഞ്ഞിനെ കിട്ടിയതിന് പിന്നാലെ അനുപമ വ്യക്തമാക്കിയിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

 

 

 

Content Highlights: False propaganda to give government job to Ajith; Solidarity Committee blames left cyber handles