ധാക്ക: ബംഗ്ലാദേശിൽ ഹിന്ദു കർഷകൻ്റെ കൃഷിയിടം മുസ്‌ലിങ്ങൾ കത്തിച്ചുവെന്ന അവകാശവാദം തെറ്റെന്ന് റിപ്പോർട്ട്. ദി ക്വിൻ്റ് ആണ് വിവരം സ്ഥിരീകരിച്ചത്.
ഒരു ഹിന്ദു കർഷകൻ്റെ കൃഷിഭൂമി മുസ്‌ലിങ്ങൾ പെട്രോൾ ഒഴിച്ച് നശിപ്പിച്ച വീഡിയോ ബംഗ്ലാദേശിൽ നിന്നുള്ളതാണെന്നാണ് ഷെയർ ചെയ്യുന്നവർ അവകാശപ്പെടുന്നത്.
എന്നാൽ ഹിന്ദു കർഷകന്റെ കൃഷിയിടം മുസ്‌ലിങ്ങൾ കത്തിച്ചു എന്ന അവകാശവാദത്തോടെ പ്രചരിക്കുന്ന വീഡിയോയിൽ യഥാർത്ഥത്തിൽ ഉള്ളത് ഒരു മുസ്‌ലിം കർഷകന്റെ ദൃശ്യങ്ങളാണെന്ന് ബംഗ്ലാദേശ് മാധ്യമങ്ങൾ സ്ഥിരീകരിച്ചു. നസിം മിയ എന്ന കർഷകന്റേതാണ് പ്രചരിക്കുന്ന ദൃശ്യങ്ങൾ.
ബംഗ്ലാദേശിൽ ഹിന്ദുക്കൾ സുരക്ഷിതരല്ലെന്ന വാദം ശക്തമായി നിലനിൽക്കവെയാണ് ഇത്തരത്തിൽ തെറ്റായ പ്രചാരണങ്ങൾ നടക്കുന്നത്. ദൃശ്യത്തിലുള്ള കർഷകൻ ലക്ഷ്മീപൂർ പ്രദേശവാസിയാണ്. അവിടെ ഭൂമി പാട്ടത്തിനെടുത്താണ് നെൽക്കൃഷി ചെയ്തതെന്നും മികച്ച വിളവെടുപ്പ് ഉണ്ടായിരുന്നെന്നും കർഷകൻ മാധ്യമങ്ങളോട് പറഞ്ഞു.
നെല്ല് കൊയ്തെടുത്ത് പാടത്ത് നാല് വരികളായി അടുക്കി വെച്ചിരുന്നതായിരുന്നെന്നും, എന്നാൽ ഒരു വ്യക്തി പെട്രോൾ ഉപയോഗിച്ച് വിളവ് കത്തിച്ച് കളയുകയായിരുന്നെന്നും കർഷകൻ പറഞ്ഞു. പരാതി ലഭിച്ചാൽ പ്രശ്‌നം പരിശോധിച്ച് നിയമനടപടികൾ സ്വീകരിക്കുമെന്ന് കുഷ്തിയ പൊലീസ് ഓഫീസർ ഷെഹബുർ റഹ്‌മാൻ പറഞ്ഞു.
Content Highlight: False Claim About Hindu Farmer’s Field Burnt by Muslims in Bangladesh Viral