ന്യൂദല്‍ഹി: മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മിഷന്‍. ഉദ്ദവ് താക്കറെ, മകനും മഹാരാഷ്ട്ര സര്‍ക്കാരിലെ മന്ത്രിയുമായ ആദിത്യ താക്കറെ, എന്‍.സി.പി ലോക്‌സഭാംഗം സുപ്രിയ സുലേ എന്നിവര്‍ സമര്‍പ്പിച്ചത് വ്യാജസത്യാവാങ്മൂലങ്ങളാണെന്ന് ആരോപണത്തില്‍ അന്വേഷണം വേണമെന്നാണ് കേന്ദ്ര നികുതി ബോര്‍ഡിനോട് തെരഞ്ഞെടുപ്പ കമ്മിഷന്‍ ആവശ്യപ്പെട്ടിരിക്കുന്നതെന്ന പി.ടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഒരു മാസം മുന്‍പാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ നികുതി ബോര്‍ഡിന് ഇതു സംബന്ധിച്ച പരാതി നല്‍കിയത്. ആ പരാതിയില്‍ അന്വേഷണം നടത്തണമെന്ന് കമ്മിഷന്‍ നികുതി ബോര്‍ഡിനോട് ഒരിക്കല്‍ കൂടി ആവശ്യപ്പെട്ടിരിക്കുകയാണ്.
തെരഞ്ഞെടുപ്പ് സമയത്ത് സമര്‍പ്പിച്ച സത്യാവാങ്മൂലത്തില്‍ പറയും പ്രകാരം തന്നെയാണ് ആരോപണവിധേയരായവരുടെ സ്വത്തും മറ്റു ബാധ്യതകളുമെന്ന് പരിശോധിക്കണമെന്നാണ് പരാതിയില്‍ ഉന്നയിച്ചിട്ടുള്ളത്.
നിലവില്‍ സെക്ഷന്‍ 125എ പ്രകാരം തെരഞ്ഞെടുപ്പ് സമയത്ത സമര്‍പ്പിച്ച സത്യാവാങ്മൂലം വ്യാജമാണെന്ന് തെളിഞ്ഞാല്‍ 6 മാസം തടവും പിഴയും ചുമത്തപ്പെടും.
ജൂണ്‍ മാസം വരെ സത്യാവാങ്മൂലത്തിനെതിരെ ആരോപണമുന്നയിക്കുന്നവരോട് കോടതിയെ സമീപിക്കണമെന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മിഷന്റെ മറുപടി. എന്നാല്‍ ജൂണ്‍ 16ന് പരാതിയുടെ സ്വഭാവം പരിഗണിച്ച് ബന്ധപ്പെട്ട ഏജന്‍സികള്‍ക്ക് അവ കൈമാറുമെന്ന് അറിയിക്കുകയായിരുന്നു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
Content Highlight: False Affidavits; Election Commission asked Central Board of Direct Taxes to probe Uddhav Thackeray, Aaditya Thackeray and Supriya Sule