കോഴിക്കോട്: ശബരിമല വിഷയത്തില്‍ സ്വീകരിച്ച നിലപാട് ബി.ജെ.പിക്ക് തിരിച്ചടിയാകുന്ന വാര്‍ത്തകളാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പുറത്തുവരുന്നത്. ബി.ജെ.പി.യുടെ നിലപാടില്‍ സംതൃപ്തരല്ലാത്ത നിരവധി നേതാക്കള്‍ ഇതിനോടകം പാര്‍ട്ടി വിട്ടു. ഇപ്പോഴും രാജിത്തുടര്‍ച്ച പാര്‍ട്ടിയില്‍ തുടരുകയാണ്. ഇത് സംസ്ഥാന നേതൃത്വത്തിന് തലവേദനയാകുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.
ബി.ജെ.പി സംസ്ഥാനസമിതിയംഗം വെള്ളനാട് കൃഷ്ണകുമാറടക്കം നാലുപേരും പത്തനംതിട്ട യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് സിബിസാം തോട്ടത്തില്‍, പത്തനംതിട്ട ന്യൂനപക്ഷ മോര്‍ച്ച ജില്ലാ സെക്രട്ടറി ഷീല വര്‍ഗീസ്, എന്നിവരാണ് ഇതിനോടകം രാജിവെച്ച നേതാക്കന്‍മാര്‍.
ശബരിമലവിഷയത്തില്‍ പ്രതിഷേധിച്ചാണ് വെള്ളനാട് കൃഷ്ണകുമാര്‍ ശോഭാ സുരേന്ദ്രന്റെ വേദിയില്‍ നിന്ന് എ.കെ.ജി. സെന്ററിലേക്ക് എത്തിയത്. സിബി സാമാകട്ടെ ന്യൂനപക്ഷ ദലിത് വിഷയത്തിലുള്ള ബി.ജെ.പിയുടെ നിലപാടില്‍ പ്രതിഷേധിച്ചും. ഷീല വര്‍ഗീസ് സ്ത്രീകളെ നിര്‍ബന്ധപൂര്‍വം നാമജപപത്തില്‍ പങ്കെടുപ്പിക്കുന്നു എന്നാരോപിച്ചാണ്.
ALSO READ: കിടപ്പറ മുതല്‍ തോറ്റുപോവുമോ എന്ന ഭീതിയില്‍ ഉറക്കം നഷ്ടപ്പെട്ട സദാചാര ‘നവ വൃദ്ധ’രോട്
ശബരിമല വിധിയിലൂടെ രാഷ്ട്രീയ നേട്ടം സ്വപ്‌നം കണ്ട ബി.ജെ.പിക്ക് തിരിച്ചടിയായിരിക്കുകയാണ് പ്രവര്‍ത്തകരുടേയും നേതാക്കരുടേയും രാജി. ശബരിമലയിലെ യുവതീ പ്രവേശന വിഷയത്തില്‍ സ്ത്രീകളെ നിര്‍ബന്ധിച്ച് തെരുവില്‍ ഇറക്കിയതിനും ന്യൂനപക്ഷങ്ങളോടുള്ള അവഗണനയും ബി.ജെ.പിക്ക് തിരിച്ചടിയാകുകയാണ്.
ശബരിമല വിഷയത്തില്‍ ബി.ജെ.പിയുടെ നിലപാടിന്റെ തിരിച്ചടിയാണ് നേതാക്കളുടെ രാജിയെന്ന് സി.പി.എം വിലയിരുത്തുന്നു.
“”ബി.ജെ.പിയും ആര്‍.എസ്.എസ്സും മുന്നോട്ട് വെയ്ക്കുന്ന രാഷ്ട്രീയ നിലപാട് ജനാധിപത്യവല്‍കരിച്ച കേരളത്തില്‍ സാധ്യമാകില്ല. ആര്‍.എസ്.എസ് ലക്ഷ്യമിടുന്നത് ശബരിമലയിലൂടെ നവോത്ഥാനവല്‍കരിച്ച കേരളത്തെ വര്‍ഗീയ വല്‍കരിക്കാനാണ്. അത് നടക്കില്ല. ഇനിയും ഒരുപാട് ആളുകള്‍ കൊഴിഞ്ഞു പോകും. വരും ദിവസങ്ങളില്‍ അത് കാണാം””-സി.പി.എം. ജില്ലാ സെക്രട്ടറി പി.ജയരാജന്‍ ഡൂള്‍ ന്യൂസിനോട് പറഞ്ഞു.
നിലവില്‍ ബി.ജെ.പി.യില്‍ നടക്കുന്ന കൊഴിഞ്ഞുപോക്കിനെ രാഷ്ട്രീയമായി ഉപയോഗപ്പെടുത്താനാണ് സി.പി.എമ്മിന്റെ ലക്ഷ്യമെന്ന് സി.പി.എം. കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍ പ്രതികരിച്ചു. സ്ത്രീ നവോത്ഥാനമെന്ന പേരില്‍ ബി.ജെ.പി നടത്തുന്നത് സ്ത്രീകള്‍ക്കെതിരെയുള്ള കലാപമാണ് ഇത് തിരിച്ചറിഞ്ഞ പ്രതികരണ ശേഷിയുള്ള കൂട്ടമാണ് രാജിവെയ്ക്കുന്നത് പി.ജയരാജന്‍ ഡൂള്‍ ന്യൂസിനോട് പറഞ്ഞു. ആര്‍.എസ്.എസ്സില്‍ ഉള്‍പാര്‍ട്ടി രാഷ്ട്രീയ അരക്ഷിതാവസ്ഥ വര്‍ധിക്കുമെന്നും കേരളത്തില്‍ ആര്‍.എസ്.എസ് തകരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംഘപരിവാര്‍ ബി.ജെ.പിയില്‍ ഉണ്ടാകുന്ന രാജി യതാര്‍ഥ പ്രതിപക്ഷമായ സി.പി.എം അടക്കമുള്ള ഇടത് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നേട്ടമാകുമെന്ന വിലയിരുത്തലാണ് ഈ വിഷയത്തില്‍ പി.ജയരാജന് ഉള്ളത്.
ന്യൂനപക്ഷ ദളിത് വേട്ടയാണ് ബി.ജെ.പിയുടെ പ്രധാന അജണ്ടയെന്ന് ആരോപിച്ചാണ് പത്തനംതിട്ട യുവമോര്‍ച്ചാ ജില്ലാ പ്രസിഡന്റ് സിബിയുടെ രാജി. എന്നാല്‍ സിബി മാസങ്ങള്‍ക്കു മുന്‍പ് തന്നെ യുവമോര്‍ച്ച ജില്ലാ ഭാരവാഹിത്വത്തില്‍ നിന്നും മാറിയിരുന്നതായാണ് ബി.ജെ.പി ജില്ലാ നേതൃത്വം ഇപ്പോള്‍ പറയുന്നത്. എന്നാല്‍ ശബരിമലയില്‍ ഉള്‍പ്പെടെ ബി.ജെ.പി സ്വീകരിക്കുന്ന നയങ്ങളിലെ പിഴവാണ് നേതൃത്വത്തിന്റെ രാജിയിലേക്ക് വഴിവെച്ചതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരിത്തുന്നുണ്ട്.
ശബരിമലയില്‍ ബി.ജെ.പിയുടേത് ഇരട്ടത്താപ്പെന്ന് രാജിവെച്ച പത്തനംതിട്ട യുവമോര്‍ച്ചാ ജില്ലാ പ്രസിഡന്റ് സിബി സാം ഡൂള്‍ ന്യൂസിനോട് പറഞ്ഞു. വിധി വന്നപ്പോള്‍ നടപ്പിലാക്കുമെന്ന് പറഞ്ഞവര്‍ പിന്നീട് കളം മാറ്റിയത് വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാനാണ്. നാമജപമടക്കമുള്ള സമരത്തില്‍ ഒറ്റ വിശ്വാസിപോലും പങ്കെടുത്തട്ടില്ല. എല്ലാവരും സംഘപരിവാരത്തിലെ അംഗങ്ങള്‍ മാത്രമാണെന്നും അദ്ധേഹം ഡൂള്‍ ന്യൂസിനോട് പറഞ്ഞു.
“” സംഘടനയില്‍ ഉണ്ടായ ആളെന്ന നിലയ്ക്ക് പറയുകയാണ് വിശ്വാസികള്‍ പങ്കെടുത്തട്ടില്ല. പങ്കെടുത്തത് ആര്‍.എസ്.എസുകാര്‍ മാത്രമാണ്. അത് പാര്‍ട്ടിക്കകത് ഉള്ളവര്‍ അറിയാനാകും.പാര്‍ട്ടിയ്ക്കകത്തെ കീഴ്ഘടകങ്ങളിലെ അംഗങ്ങള്‍ വരെ പങ്കെടുത്തിട്ടുണ്ട്””. സിബി സാം ഡൂള്‍ ന്യൂസിനോട് പറഞ്ഞു.
ALSO READ: വനിതാ മതില്‍ സര്‍ക്കാരിന്റേതല്ല നവോത്ഥാന പ്രസ്ഥാനങ്ങളുടേതാണ്: പുന്നല ശ്രീകുമാര്‍
ജില്ലാ നേതാക്കന്‍മാരില്‍ മാത്രം ഒതുങ്ങുന്നതല്ല ബി.ജെ.പിയിലെ ഈ കൊഴിഞ്ഞുപോക്ക്. ബി.ജെ.പി. സംസ്ഥാന സമിതിയംഗം വെള്ളനാട് കൃഷ്ണകുമാര്‍ ഉള്‍പ്പെടെ നാല് പേരാണ് ബി.ജെ.പിയുടെ ശബരിമല വിഷയത്തിലെ നിലപാടില്‍ പ്രതിഷേധിച്ചത് രാജിവെച്ചത്. കൃഷ്ണകുമാറിനൊപ്പം ഉഴമലയ്ക്കല്‍ ജയകുമാര്‍, തോളിക്കോട് സുരേന്ദ്രന്‍, വെള്ളനാട് വി,സുകുമാരന്‍ മാസ്റ്റര്‍ എന്നിവരുെ ബി.ജെപിയോട് ഗുഡ്‌ബൈ പറഞ്ഞിരുന്നു.
ശബരിമല വിഷയത്തില്‍ ബി.ജെ.പി സ്വീകരിക്കുന്ന വര്‍ഗീയ നിലപാടാണ് തന്റെ രാജിക്ക് പിന്നിലെന്ന് കൃഷ്ണകുമാര്‍ വ്യക്തമാക്കിയിരുന്നു. സി.പി.എം പ്രവര്‍ത്തകനായിരുന്ന കൃഷ്ണ കുമാര്‍ പാര്‍ട്ടി വിട്ട് ബി.ജെ.പിയില്‍ ചേരുകയായിരുന്നു.
കൊഴിഞ്ഞ് പോക്ക് നേതാക്കളുടെ ഇടയിലാണെങ്കിലും ബി.ജെ.പി അണികള്‍ക്കിടയിലും അസ്വാരസ്യങ്ങള്‍ ഉണ്ടാകുന്നുണ്ട്. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് ബി.ജെപി നടത്തുന്ന നിരാഹാര പന്തലില്‍ മുട്ടട സ്വദേശി തീകൊളുത്തി ആത്മഹത്യ ചെയ്തതിനെ തുടര്‍ന്നുണ്ടായ ഹര്‍ത്താല്‍. അദ്ദേഹം ബി.ജെ.പി പ്രവര്‍ത്തകനാണെന്നും അയ്യപ്പന് വേണ്ടിയാണ് ആത്മഹത്യ ചെയ്തതെന്നുമായിരുന്നു ബി.ജെ.പി നേതൃത്വത്തിന്റെ വിശദീകരണവും ഹര്‍ത്താലിന് ആഹ്വാനം നല്‍കിയതും. എന്നാല്‍ മരണമൊഴിയില്‍ ജീവിതം മടുത്തിട്ടാണ് എന്ന് താനും
എന്നാല്‍ ബി.ജെ.പി ആഗ്രഹിച്ച റിസള്‍ട്ടല്ല ഹര്‍ത്താലിനെ തുടര്‍ന്ന് ലഭിച്ചത്. ഫേസ്ബുക്കിലും മറ്റും പരസ്യമായി രംഗത്ത് വരാതെ നിരവധി അണികളാണ് രഹസ്യമായി പ്രതിഷേധം രേഖപ്പെടുത്തിയത്. ഹര്‍ത്താലിനോട് പൂര്‍ണമായി വിയോജിച്ചുകൊണ്ടുള്ള നിലപാട് പലരും സ്വീകരിച്ചു. ശബരിമല വിഷയത്തില്‍ ബി.ജെ.പി സ്വീകരിച്ച നിലപാടിന് ഹര്‍ത്താല്‍ വലിയ ക്ഷീണമാകുമെന്നായിരുന്നു പ്രവര്‍ത്തകരുടെ പ്രതികരണം.
ശബരിമലയില്‍ ബി.ജെ.പിയുടേത് രാഷ്ട്രീയം മാത്രമാണെന്ന നിലപാട് രാഷ്ട്രീയ നിരീക്ഷകര്‍ മുന്നോട്ട് വെയ്ക്കുന്നുണ്ട്. ശബരിമലയിലൂടെ കേരളത്തില്‍ രാഷ്ട്രീയ നേട്ടമാണ് ഇവര്‍ ലക്ഷ്യമിടുന്നതെന്നും അവര്‍ വിലയിരുത്തുന്നു.
ALSO READ: ‘വണക്കം പുതുച്ചേരി’; മോദിയെ പരിഹസിച്ച് രാഹുല്‍ഗാന്ധിയുടെ ട്വീറ്റ്
എന്നാല്‍ കൊഴിഞ്ഞുപോക്കിന്റെ സത്യാവസ്ഥ ചോദിച്ചറിയാന്‍ ഞങ്ങള്‍ ബി.ജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനെ വിളിച്ചെങ്കിലും കൃത്യമായ വിശദീകരണം നല്‍കാന്‍ തയ്യാറായില്ല.
പാര്‍ട്ടിയില്‍ നിന്ന് രാജിവെയ്ക്കുന്നവര്‍ രാഷ്ട്രീയപരമായി എതിര്‍ ചേരിയിലുള്ള സി.പി.എമ്മിലേക്ക് ചേരുന്നതാണ് ഏറ്റവും വലിയ തിരിച്ചടിയെന്ന വിലയിരുത്തലുകളുമുണ്ട്.
ഇനിയും കുറച്ചാളുകള്‍ രാജിവെയ്ക്കുമെന്ന് സിബി സാം ഡൂള്‍ ന്യൂസിനോട് പറഞ്ഞത്. ശബരിമലയില്‍ ബി.ജെ.പിയുടെ നിലപാടില്‍ എതിര്‍പ്പുള്ള നിരവധി നേതാക്കള്‍ എന്നെ വിളിച്ചിരുന്നു. പക്ഷെ പലര്‍ക്കും ഭയമുള്ളതിനാലാണ് രാജിവെയ്ക്കാത്തത്. ഞാന്‍ ഒരു തുടക്കമാകട്ടെയെന്നാണ് ആഗ്രഹിക്കുന്നതെന്നും സിബി സാം വ്യക്തമാക്കി.
ശബരിമലയെ സുവര്‍ണവസരമായി കണ്ട ബി.ജെ.പിക്ക് തിരിച്ചടി ആയിരിക്കുകയാണ് നേതാക്കളുടെ കൊഴിഞ്ഞുപോക്ക്.