കൊച്ചി: സംവിധായകനും നടനുമായ ജൂഡ് ആന്റണി ജോസഫ് നിര്‍മ്മാതാവാകുന്നു. നവാഗതനായ നിതീഷ് സഹദേവ് സംവിധാനം ചെയ്യുന്ന ഫാലിമി എന്ന ചിത്രമാണ് ജൂഡും അരവിന്ദ് കുറുപ്പും ചേര്‍ന്ന് നിര്‍മ്മിക്കുന്നത്.
ആന്റണി വര്‍ഗീസ് ആണ് ചിത്രത്തിലെ നായകന്‍. നവാഗതനായ അശ്വിന്‍ നന്ദകുമാര്‍ ആണ് ഛായാഗ്രഹണം. നിലവില്‍ കേരളത്തിനെ ഭീതിയിലാഴ്ത്തിയ പ്രളയത്തിനെ അടിസ്ഥാനമാക്കി ‘2403’ ഫീറ്റ് ആണ് ജൂഡ് സംവിധാനം ചെയ്യുന്ന ചിത്രം.
ചിത്രത്തില്‍ ടൊവിനോ, കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി, ഇന്ദ്രജിത് സുകുമാരന്‍, മഞ്ജു വാര്യര്‍ എന്നിവരാണ് പ്രധാനവേഷത്തില്‍ എത്തുന്നുത്.
‘സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍’ ടീം വീണ്ടും ഒന്നിക്കുന്ന അജഗജാന്തരമാണ് ഷൂട്ടിംഗ് പുരോഗമിക്കുന്ന ആന്റണി വര്‍ഗീസ് ചിത്രം.ചിത്രത്തില്‍ ചെമ്പന്‍ വിനോദ്, അര്‍ജുന്‍ അശോക്, സാബുമോന്‍, സുധി കോപ്പ, ലുഖ്മാന്‍, ജാഫര്‍ ഇടുക്കി തുടങ്ങി വന്‍താര നിരയാണ് അണിനിരക്കുന്നത്.
DoolNews Video