'വീട്ടിൽ ആണുങ്ങൾ എന്ന് പറഞ്ഞ് മൂന്നാല് പേരുണ്ട്, എനിക്കാരെയും വിശ്വാസമില്ല'; ബേസിൽ ജോസഫ് ഫാലിമി ടീസർ
Film News
'വീട്ടിൽ ആണുങ്ങൾ എന്ന് പറഞ്ഞ് മൂന്നാല് പേരുണ്ട്, എനിക്കാരെയും വിശ്വാസമില്ല'; ബേസിൽ ജോസഫ് ഫാലിമി ടീസർ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 18th October 2023, 6:57 pm

ബേസിൽ ജോസഫ് പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രമാണ് ഫാലിമി. നിർമ്മൽ സഹദേവ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജഗദീഷ്, മഞ്ജുപിള്ള തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏറെ ശ്രദ്ധേയമായതായിരുന്നു. അതിനുശേഷം ഇപ്പോൾ ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.

ചിയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ലക്ഷ്മി വാര്യർ, ഗണേഷ് മേനോൻ എന്നിവരുടെ കൂടെ സൂപ്പർ ഡ്യൂപ്പർ ഫിലിംസിന്റെ ബാനറിൽ അമൽ പോൾസനും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ജയ ജയ ജയ ജയ ഹേ ചിത്രത്തിൻറെ നിർമ്മാണ പങ്കാളിയായിരുന്നു സൂപ്പർ ഡ്യൂപ്പർ ഫിലിംസ്.

മഞ്ജു പിള്ളയുടെയും ജഗദീഷിന്റെയും മകനായാണ് ബേസിൽ ചിത്രത്തിൽ എത്തുന്നത്. ചിത്രം നവംബർ മാസം തിയേറ്ററിലേക്ക് എത്തും. സംവിധായകൻ നിർമ്മൽ സഹദേവും സഞ്ചോ ജോസഫും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ജയ ജയ ജയ ജയ ഹേ, ജാനേമൻ തുടങ്ങിയ ഹിറ്റായ ചിത്രങ്ങൾക്ക് ശേഷം ബേസിൽ ജോസഫും ചിയേർസ് എന്റർടൈൻമെന്റ്സും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഫാലിമി. പടത്തിൻ്റെ പേര് സൂചിപ്പിക്കുന്ന പോലെ ഒരു ഫാമിലി എന്റർടൈൻമെന്റ് ചിത്രമാണെന്നാണ് ടീസർ സൂചിപ്പിക്കുന്നത്. സന്ദീപ് പ്രദീപ്, മീനാരാജ്, ജോമോൻ ജ്യോതിർ, അഭിറാം രാധാകൃഷ്ണൻ തുടങ്ങിയവരും ചിത്രത്തിൽ മറ്റു വേഷങ്ങളിൽ എത്തുന്നു.

സംഗീത സംവിധാനം – വിഷ്ണു വിജയ്, പ്രൊഡക്ഷൻ കൺട്രോളർ- പ്രശാന്ത് നാരായണനാണ്. കോ പ്രൊഡ്യൂസേഴ്‍സ്- ജോൺ പി. എബ്രഹാം, റംഷി അഹമ്മദ്, ആദർശ് നാരായൺ. എഡിറ്റർ – നിധിൻ രാജ്മേ ആരോൾ, മേക്കപ്പ് – സുധി സുരേന്ദ്രൻ. ആർട്ട്‌ ഡയറക്ടർ – സുനിൽ കുമാരൻ, കോസ്റ്റും ഡിസൈനർ- വിശാഖ് സനൽകുമാർ. സൗണ്ട് ഡിസൈൻ- ശ്രീജിത്ത്‌ ശ്രീനിവാസൻ, സൗണ്ട് മിക്സിങ്- വിപിൻ നായർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- അനൂപ് രാജ്, സ്റ്റിൽസ് അമൽ സി.സാധർ, ടൈറ്റിൽ ശ്യാം സി. ഷാജി, ഡിസൈൻ യെല്ലോ ടൂത്ത്. വാർത്താ പ്രചരണം -വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, ഡി.ഒ.പി – ബബ്ലു അജു.

 

Content Highlight: Falimi teaser out