കോഴിക്കോട്: കോഴിക്കോട് കള്ളവോട്ട് ചെയ്ത സംഭവത്തില്‍ നടപടിയെടുത്ത് ജില്ലാ കലക്ടര്‍. നാല് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച പറ്റിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.
കോഴിക്കോട്: കോഴിക്കോട് കള്ളവോട്ട് ചെയ്ത സംഭവത്തില്‍ നടപടിയെടുത്ത് ജില്ലാ കലക്ടര്‍. നാല് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച പറ്റിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.
ആളുമാറിയാണ് വോട്ട് ചെയ്തതെന്ന് എല്‍.ഡി.എഫിന്റെ ബൂത്ത് ഏജന്റ് ചൂണ്ടിക്കാട്ടിയിട്ടും ഉദ്യോഗസ്ഥര്‍ അത് കേട്ടില്ലെന്നും ആളുമാറി വോട്ട് ചെയ്യിച്ചെന്നുമാണ് പരാതി. വിഷയം ചൂണ്ടിക്കാട്ടി എല്‍.ഡി.എഫ് തന്നെയാണ് പരാതി നല്‍കിയത്.
ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ നാല് ഉദ്യോഗസ്ഥരെ കലക്ടർ സസ്‌പെന്‍ഡ് ചെയ്തത്. ഡ്യൂട്ടിയില്‍ ഉണ്ടായരുന്ന സ്‌പെഷ്യല്‍ പോളിങ് ഓഫീസര്‍ ഉള്‍പ്പടെ നാല് ഉദ്യോഗസ്ഥരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഇവര്‍ക്കെതിരെ കേസ് എടുക്കാന്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം കാസര്‍കോടും കള്ളവോട്ട് നടന്നിരുന്നു. മോക് പോളിങ്ങില്‍ സി.പി.ഐ.എം നേതാവ് കള്ളവോട്ട് ചെയ്‌തെന്നായിരുന്നു പരാതി. കള്ളവോട്ട് ചെയ്യുന്നതിന്റെ സി.സി.ടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ആറ് ഉദ്യോഗസ്ഥരെ ജില്ലാ കലക്ടര്‍ സസ്‌പെന്‍ഡ് ചെയ്തത്.
Content Highlight: Fake vote complaint in Kozhikode; Suspension of four officials