പത്തനംതിട്ടയിലെ കള്ളവോട്ട്; കോണ്‍ഗ്രസ് നേതാവും ബി.എല്‍.ഒയും ഗൂഢാലോചന നടത്തിയെന്ന് എഫ്.ഐ.ആര്‍
Sports News
പത്തനംതിട്ടയിലെ കള്ളവോട്ട്; കോണ്‍ഗ്രസ് നേതാവും ബി.എല്‍.ഒയും ഗൂഢാലോചന നടത്തിയെന്ന് എഫ്.ഐ.ആര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 22nd April 2024, 11:16 am

പത്തനംതിട്ട: പത്തനംതിട്ടയിലെ കള്ളവോട്ട് കേസില്‍ കോണ്‍ഗ്രസ് വാര്‍ഡ് നേതാവും ബി.എല്‍.ഓയും ഗൂഢാലോചന നടത്തിയെന്ന് എഫ്.ഐ.ആര്‍. ബി.എല്‍.ഒ അമ്പിളി, മെഴുവേലി പഞ്ചായത്ത് അംഗം ശുഭാനന്ദന്‍ എന്നിവര്‍ ഗൂഢാലോചന നടത്തിയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

മാത്രമല്ല ആള്‍മാറാട്ടം നടത്തി കള്ളവോട്ട് ചെയ്യിച്ചു എന്നും എഫ്.ഐ.ആറില്‍ പറയുന്നുണ്ട്. വോട്ടിങ്ങില്‍ ഗൂഢാലോചന നടന്നതായി എല്‍.ഡിഎഫ് ഇന്നലെ ആരോപിച്ചിരുന്നു.

അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്. ജാമ്യം ലഭിക്കുന്ന വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയത്. മരിച്ച സ്ത്രീയുടെ വോട്ടാണ് രേഖപ്പെടുത്തുന്നത് എന്ന് ഇരുവര്‍ക്കും അറിയാമായിരുന്നു. മനപ്പൂര്‍വ്വം കള്ളവോട്ട് ചെയ്തു എന്ന കേസിലാണ് ഇതുവരെയും അറസ്റ്റ് ചെയ്തത്.

സംഭവത്തെ തുടര്‍ന്നു ഇന്നലെ അമ്പിളിയെയും മറ്റു രണ്ടു പോളിങ് ഉദ്യോഗസ്ഥരെയും സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് രണ്ടുപേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്

 

Content Highlight: Fake vote case in Pathanamthitta