ന്യൂദല്‍ഹി: സര്‍ഫ് എക്‌സലിനെതിരായ സംഘപരിവാര്‍ ബഹിഷ്‌കരണത്തെ തുടര്‍ന്ന് ഹിന്ദുസ്ഥാന്‍ യുണിലിവര്‍ കമ്പനിക്ക് 10 കോടി രൂപ നഷ്ടം സംഭവിച്ചെന്ന തരത്തില്‍ ടൈംസ് ഓഫ് ഇന്ത്യ പേരില്‍ പ്രചരിക്കുന്ന ട്വീറ്റ് വ്യാജം.
“ഹിന്ദുക്കളെ അപകീര്‍ത്തിപ്പെടുത്തുന്ന സര്‍ഫ്എക്‌സല്‍ പരസ്യം കാരണം വ്രണിതരായ ഹിന്ദു സമൂഹത്തിന്റെ ബഹിഷ്‌കരണത്തിന്റെ ഫലമായി കമ്പനിക്ക് ഇതിനകം തന്നെ പത്തുകോടി രൂപയോടടുത്ത് നഷ്ടമുണ്ടായി. നഷ്ടം ഇനിയും കൂടുമെന്നാണ് പ്രതീക്ഷിക്കുന്നത്.” എന്ന ട്വീറ്റായിരുന്നു ടൈംസ് ഓഫ് ഇന്ത്യയുടെ പേരില്‍ പ്രചരിച്ചത്.
കൂടാതെ സര്‍ഫ് എക്‌സലിനെ ഇ-കൊമേഴ്‌സ് വെബ്‌സൈറ്റില്‍ നിന്നും ഫ്‌ളിപ്പ്കാര്‍ട്ട് നീക്കം ചെയ്‌തെന്നും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.
ടൈംസ് ഓഫ് ഇന്ത്യയുടേതെന്ന പേരില്‍ പ്രചരിച്ച ഈ ട്വീറ്റ് ട്വിറ്ററില്‍ സര്‍ച്ച് ചെയ്യുമ്പോള്‍ ഒരു റിസര്‍ട്ടും കിട്ടുന്നില്ല. അപ്പോഴും ടൈംസ് ഓഫ് ഇന്ത്യ ഇത് ഡിലീറ്റ് ചെയ്‌തെന്ന സാധ്യത നിലനില്‍ക്കുന്നുണ്ട്.
മറ്റൊരു ടൈംസ് ഓഫ് ഇന്ത്യ ട്വീറ്റുമായി ഇത് താരതമ്യം ചെയ്യുമ്പോള്‍ ഇത് വ്യാജട്വീറ്റാണെന്നത് കുറേക്കൂടി വ്യക്തമാകും. ടൈംസ് ഓഫ് ഇന്ത്യയുടെ ഒറിജിനല്‍ ട്വീറ്റില്‍ ലോഗോയും സെന്റന്‍സ് അലൈന്‍മെന്റും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ട്വീറ്റുമായി താരതമ്യം ചെയ്താല്‍ ഇത് കുറേക്കൂടി വ്യക്തമാകും.
ഒറിജിനല്‍ ടൈംസ് ഓഫ് ഇന്ത്യ ട്വീറ്റില്‍ സെന്റന്‍സും ലോഗോയും ഒരു ലൈനിലാണ് അലൈന്‍ ചെയ്തത്. എന്നാല്‍ വ്യാജ ഇമേജിയില്‍ സെന്റന്‍സ് കഴിഞ്ഞ് അല്പം വിട്ടാണ് ലോഗോ അലൈന്‍ ചെയ്തിരിക്കുന്നത്. അതുകൊണ്ടുതന്നെ ഈ ട്വീറ്റ് വ്യാജമാണെന്നത് വ്യക്തമാണ്.
ഫ്‌ളിപ്പ് കാര്‍ട്ട് വിഷയത്തില്‍ സര്‍ഫ് എക്‌സല്‍ നീക്കം ചെയ്തതായി കമ്പനി ഇതുവരെ ഔദ്യോഗികമായി അറിയിക്കുകയോ ഇതുസംബന്ധിച്ച മാധ്യമ റിപ്പോര്‍ട്ടുകള്‍ വരികയോ ചെയ്തിട്ടില്ല.