Advertisement
Kerala News
മുടന്തിയ കാലുമായി നടന്നു നീങ്ങിയ മമ്മൂട്ടിയെ കണ്ടെന്ന് വ്യാജ പ്രചരണം; ആ കാര്‍ഡ് ഡൂള്‍ന്യൂസിന്റേതല്ല
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Feb 01, 06:59 am
Saturday, 1st February 2025, 12:29 pm

കോഴിക്കോട്: ഡൂള്‍ന്യൂസിന്റെ പേരും ലോഗോയും ഉപയോഗിച്ച് വ്യാജ പ്രചരണം. ഷീലയുടെ പേരില്‍ 2024 സെപ്റ്റംബര്‍ നാലിന് ഡൂള്‍ന്യൂസ് പ്രസിദ്ധീകരിച്ച കാര്‍ഡ് എഡിറ്റ് ചെയ്താണ് വ്യാജ പ്രചരണത്തിന് ഉപയോഗിച്ചിരിക്കുന്നത്.

‘എം.ജി.ആര്‍ ഒരു പടത്തിലും മദ്യപിക്കുന്ന സീന്‍ ചെയ്തിട്ടില്ല, ഇന്നത്തെ സിനിമയില്‍ എല്ലാ സീനിലും മദ്യപാനം’ എന്ന ടൈറ്റിലിലാണ് 2024 സെപ്റ്റംബര്‍ നാലിന് ഡൂള്‍ന്യൂസ് വാര്‍ത്താകാര്‍ഡ് പ്രസിദ്ധീകരിച്ചത്. ഈ കാര്‍ഡില്‍ മമ്മൂട്ടിയുടെ ചിത്രം ചേര്‍ത്ത് ‘അന്ന് മുടന്തിയ കാലുമായി നടന്നു നീങ്ങിയ മമ്മൂട്ടി ഇന്നും എന്റെ കണ്ണിലുണ്ട്, സംവിധായകന്റെ ക്രൂരതകള്‍ക്ക് മമ്മൂട്ടിയും ഇരയായിട്ടുണ്ട്’ എന്ന് ചേര്‍ത്താണ് വ്യാജമായി പ്രചരിപ്പിക്കുന്നത്.

വേള്‍ഡ് മലയാളി സര്‍ക്കിള്‍, പുത്തന്‍ തമാശകള്‍ എന്നീ ഫേസ്ബുക്ക് ഗ്രുപ്പുകളിലാണ് ഈ വ്യാജ കാര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടത്. നിഷ മോള്‍ എന്ന പ്രൊഫൈലില്‍ നിന്നാണ് രണ്ട് ഗ്രൂപ്പുകളിലും ഈ കാര്‍ഡ് പോസ്റ്റ് ചെയ്തിട്ടുള്ളത്. ഒരു സിനിമയുടെ ഷൂട്ടിനിടയില്‍ മമ്മൂട്ടിയുടെ കാലിന് പരിക്കേറ്റതിനെ കുറിച്ചുള്ള കുറിപ്പും ഈ കാര്‍ഡിനൊപ്പം പോസ്റ്റ് ചെയ്തിട്ടുണ്ട്.

CONTENT HIGHLIGHTS: Fake propaganda in the name of Doolnews