| Tuesday, 21st July 2020, 4:05 pm

സ്വര്‍ണ്ണക്കടത്തുമായി നടക്കുന്നത് വ്യാജ പ്രചരണം ; ഹരീഷ് വാസുദേവന്‍ അടക്കമുള്ളവരുടെ ഫേസ്ബുക്ക് പോസ്റ്റുകള്‍ നീക്കം ചെയ്യണമെന്നും ഭീമ ജ്വല്ലറി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് തങ്ങള്‍ക്കതിരെ നടക്കുന്നത് വ്യാജ പ്രചരണമാണെന്ന് ഭീമ ജ്വല്ലറി. തങ്ങള്‍ക്കെതിരെയുള്ള പ്രചാരണങ്ങള്‍ തടയണമെന്നും ഇത്തരം പ്രചരണക്കാര്‍ക്കെതിരെ കേസ് എടുക്കണമെന്നും ആവശ്യപ്പെട്ട് ഭീമ ഹൈക്കോടതിയെ സമീപിച്ചു.

അഡ്വ ഹരീഷ് വാസുദേവന്‍ ഉള്‍പ്പെടെയുള്ളവരുടെ ഫേസ്ബുക്ക് പോസ്റ്റുകള്‍ നീക്കം ചെയ്യണമെന്നും ഭീമ നല്‍കിയ ഹരജിയില്‍ പറയുന്നുണ്ട്. സംഭവുമായി ബന്ധപ്പെട്ട് ഏത് അന്വേഷണവുമായും സഹകരിക്കാന്‍ തയ്യാറാണെന്നും ഭീമ ജ്വല്ലറി വ്യക്തമാക്കി.

നേരത്തെ സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഭീമ ജ്വല്ലറിക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിനെതിരെയാണ് ഇപ്പോള്‍ ഭീമ കോടതിയെ സമീപിച്ചത്.

അതേസമയം സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് കേസിലെ മൂന്നാം പ്രതിയായ ഫൈസല്‍ ഫരീദ് കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. ദുബായ് പോലീസാണ് ഫൈസലിനെ അറസ്റ്റ് ചെയ്തത്.

യു.എ.ഇ കോണ്‍സുലേറ്റിന്റെ വിലാസത്തില്‍ സ്വര്‍ണം അയച്ചത് ഫൈസല്‍ ഫരീദാണെന്ന് നേരത്തെ തെളിഞ്ഞിരുന്നു. ദുബായ് റഷീദിയ പൊലീസാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. ദുബായ് പൊലീസ് ഇയാളെ ചോദ്യം ചെയ്തതായും വിവരമുണ്ട്. ഫൈസലിനെ ഈയാഴ്ച തന്നെ നാട്ടിലെത്തിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

സ്വര്‍ണക്കടത്ത് കേസില്‍ മൂന്നാം പ്രതിയാണ് ഫൈസല്‍. ഇയാള്‍ സ്വര്‍ണക്കടത്ത് കേസില്‍ പ്രധാന കണ്ണിയെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഫൈസല്‍ ഫരീദിനെതിരെ ഇന്റര്‍ പോള്‍ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കുകയും ചെയ്തിരുന്നു.

ഫൈസല്‍ ഫരീദ് എവിടെയാണെന്ന് കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടന്ന് വരികയായിരുന്നു. ഇതിനിടെ ഇയാള്‍ യു.എ.ഇയില്‍ ഉണ്ടെന്ന് വിവരം ലഭിച്ചു. എ്ന്നാല്‍ പിന്നീട് ഇയാള്‍ ഒളിവില്‍ പോയെന്ന് കസ്റ്റംസ് അറയിച്ചിരുന്നു. ഇതേതുടര്‍ന്നായിരുന്നു ഇയാള്‍ക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,  പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Video Stories

We use cookies to give you the best possible experience. Learn more