കൊവിഡ് 19 വ്യാപനത്തെ രാജ്യമൊട്ടാകെ ലോക്ഡൗണിലായിരിക്കെ കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമെതിരെ വ്യാജ പ്രചരണം. 90 സെക്കന്‍ഡ് നേരം വരുന്ന പഴയ വീഡിയോ ഉപയോഗിച്ച് രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ലോക്ഡൗണിനെയും സെക്ഷന്‍ 144നെയും മാനിക്കാതെ നടക്കുന്നു എന്ന തലക്കെട്ടോടെയാണ് പ്രചരണം.
നിരവധി പേരാണ് ഈ വീഡിയോ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും നിയമത്തെ മാനിക്കാതെ കറങ്ങിയടിച്ച് നടക്കുന്നുവെന്ന തലക്കെട്ടോടെ രെ് ചെയ്തിരിക്കുന്നത്. ഡിസംബര്‍ 19ന് നടന്ന സംഭവത്തിന്റെ വീഡിയോയാണ് ഇവര്‍ തെറ്റായ തലക്കെട്ടോടെ പ്രചരിപ്പിക്കുന്നത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
പൗരത്വ നിയമത്തിനും എന്‍.ആര്‍.സിക്കുമെതിരെ നടന്ന പ്രക്ഷോഭത്തിന് നേരെ പൊലീസ് വെടിവെച്ചപ്പോള്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ സന്ദര്‍ശിക്കാന്‍ എത്തിയ ഇരുനേതാക്കളെയും പൊലീസ് മീററ്റില്‍ വച്ച് തടയുന്നതാണ് വീഡിയോ. നിരോധനാജ്ഞ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് കാറില്‍ പോവാനാവില്ലെന്ന് പൊലീസ് സൂപ്രണ്ട് ഇരുവരോടും പറയുന്നതാണ് ശരിയായ വീഡിയോ.
ഈ സംഭവത്തെ മാധ്യമങ്ങളെല്ലാം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഡിസംബര്‍ 24ന് ന്യൂസ് 18 വീഡിയോയും പ്രക്ഷേപണം ചെയ്തിരുന്നു.
#JustIn – Police stops Rahul Gandhi and Priyanka Gandhi outside Meerut. They were going to Meerut to meet the family members of the protesters killed in violence. #CAAshowdown pic.twitter.com/KZPGqj5oAR
— CNNNews18 (@CNNnews18) December 24, 2019
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ