| Saturday, 8th February 2014, 11:29 pm

സോഷ്യല്‍ സൈറ്റുകളില്‍ വ്യാജ പ്രൊഫൈലുകള്‍: ചിമ്പു പരാതിയ്‌ക്കൊരുങ്ങുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]സോഷ്യല്‍ സൈറ്റുകളില്‍ വ്യാജ പ്രൊഫൈല്‍ ശല്യം പെരുകി വരികയാണ്. സിനിമാ ലോകമാണ് ഈ വ്യാജന്മാരുടെ ആക്രമണത്തിന് ഏറെയും ഇരയാകുന്നതെന്ന് സാധാരണയായി സിനിമാക്കാര്‍ പറയാറുണ്ട്.

എന്നാല്‍ തമിഴിലെ സൂപ്പര്‍ താരം ചിമ്പുവിനെ അങ്ങനെ പരിഭവം പറഞ്ഞിരിയ്ക്കാന്‍ കിട്ടില്ല. തന്റെ പേരില്‍ വ്യാജ അക്കൗണ്ടുകള്‍ തുടങ്ങിയവര്‍ക്കെതിരെ നിയമപരമായി പരാതി നല്‍കാനൊരുങ്ങുകയാണ് ചിമ്പു.

തന്റെ ഔദ്യോഗിക അക്കൗണ്ടില്‍ ട്വീറ്റു ചെയ്താണ് നടന്‍ ഇക്കാര്യം അറിയിച്ചത്.

“സ്‌കൈപ്, ഫെയ്‌സ്ബുക്ക്, ഇമെയ്ല്‍ എന്നിങ്ങനെ പല സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകളിലും എന്റെ പേരില്‍ വ്യാജ അക്കൗണ്ടുകളുണ്ട്.

എന്റെ ഫാന്‍സും മാധ്യമങ്ങളും അറിയാനായി പറയുകയാണ്, ഇപ്പറഞ്ഞ ഒരു സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റുകളിലേയ്ക്കും ഞാനില്ല. എന്നെ കുറിച്ചറിയാനും ഞാനുമായി ആശയവിനിമയം നടത്താനും ഈ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടുമായി ബന്ധപ്പെടാവുന്നതാണ്”- ചിമ്പു അറിയിച്ചു.

തന്റെ പേരിലുള്ള വ്യാജന്മാര്‍ എത്രയും പെട്ടെന്ന് അക്കൗണ്ടുകള്‍ പിന്‍വലിച്ചില്ലെങ്കില്‍ ഉടന്‍ നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്നും നടന്‍ പറഞ്ഞു.

We use cookies to give you the best possible experience. Learn more