കോഴിക്കോട്: മലബാര്‍ സമര നായകന്‍ വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടേതെന്ന പേരില്‍ പ്രചരിക്കുന്ന ഫോട്ടോ വ്യാജം.
കഴിഞ്ഞദിവസം പ്രമുഖ മാധ്യമങ്ങളിലടക്കം വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെതെന്ന പേരില്‍ കൊടുത്ത ചിത്രം അദ്ദേഹത്തിന്റെ സഹപോരാളി ആലി മുസ്‌ലിയാരുടെ മകന്‍ അബ്ദുള്ളക്കുട്ടി മുസ്‌ലിയാരുടെ ചിത്രമായിരുന്നു.
വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ഫോട്ടോ എന്ന പേരില്‍ വിക്കിപീഡിയയില്‍ നല്‍കിയിരിക്കുന്ന ചിത്രവും തെറ്റാണ്. ഈ ചിത്രമാണ് പലരും വാരിയന്‍കുന്നത്തിന്റെതാണെന്ന പേരില്‍ പ്രചരിപ്പിക്കുന്നത്. വാരിയന്‍കുന്നത്തിന്റെ യഥാര്‍ത്ഥ ചിത്രം എവിടെയും ലഭ്യമല്ല.
നിലവില്‍ നവമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന നിരവധി പോസ്റ്ററുകളിലും മാധ്യമവാര്‍ത്തകളിലുമെല്ലാം വാരിയന്‍കുന്നത്തിന്റെ തെറ്റായ ചിത്രം പ്രസിദ്ധീകരിച്ചുവരുന്നുണ്ട്.
കഴിഞ്ഞദിവസം, മലബാര്‍ സമരത്തിന്റെ നേതാക്കളായ വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ആലി മുസ്ലിയാര്‍ എന്നിവരുള്‍പ്പെടെയുള്ള 387 ‘മാപ്പിള രക്തസാക്ഷിക’ ളുടെ പേര് സ്വാതന്ത്ര്യ സമര രക്തസാക്ഷികളുടെ നിഘണ്ടുവില്‍ നിന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ഹിസ്റ്റോറിക്കല്‍ റിസര്‍ച്ച് നീക്കം ചെയ്യുമെന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.