|

തൃശ്ശൂരില്‍ പട്ടാളമിറങ്ങിയെന്ന് വ്യാജവാര്‍ത്ത; പരിഭ്രാന്തരായി ജനങ്ങള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശ്ശൂര്‍: തൃശ്ശൂരിലെ ചേറ്റുവയില്‍ പട്ടാളമിറങ്ങിയെന്ന് വ്യാജവാര്‍ത്ത. വാട്ട്‌സാപ്പിലൂടെയായിരുന്നു വാര്‍ത്ത പ്രചരിച്ചത്.

പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ടുകൊണ്ട് പ്രതിഷേധങ്ങള്‍ നിറഞ്ഞു നില്‍ക്കുന്ന സമയത്ത് പട്ടാളമിറങ്ങുന്നെന്ന വാര്‍ത്ത ജനങ്ങളെ പരിഭ്രാന്തരാക്കിയിരുന്നു. എന്നാല്‍ വിനോദയാത്രക്കെത്തിയ ജവാന്മാരെക്കുറിച്ചാണ് പട്ടാളമിറങ്ങുന്നെന്ന വ്യാജേന വാര്‍ത്തകള്‍ പ്രചരിപ്പിച്ചത്.

കൈനൂരിലെ ബി.എസ്.എഫ് ക്യാംപിലെ അന്‍പതോളം സൈനികരാണ് ചേറ്റുവയിലെ ഒരു സ്വകാര്യ റിസോര്‍ട്ടില്‍ വിനോദ സഞ്ചാരത്തിനായി എത്തിയതെന്ന് മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്തു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ജവാന്മാര്‍ നില്‍ക്കുന്ന വാഹനത്തിന്റെ ചിത്രം പകര്‍ത്തിയാണ് പട്ടാളമിറങ്ങുന്നെന്ന വാര്‍ത്ത വാട്ട്‌സാപ്പിലൂടെ പ്രചരിപ്പിച്ചത്. വിനോദത്തിനായെത്തിയ ജവാന്മാര്‍ കുറച്ചു സമയത്തിന് ശേഷം തന്നെ മടങ്ങുകയും ചെയ്തിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചവരെ കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. ഇത്തരത്തില്‍ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിച്ച് ജനങ്ങളെ ആശയക്കുഴപ്പത്തിലാക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും പൊലീസ് അറിയിച്ചു.

Video Stories