ന്യൂദല്‍ഹി: തമിഴ്‌നാട്ടിലെ അതിഥിതൊഴിലാളികള്‍ ആക്രമിക്കപ്പെടുന്നുവെന്ന വ്യാജ വാര്‍ത്ത പ്രസിദ്ധീകരിച്ച സംഭവത്തില്‍ പ്രതിയായ ബി.ജെ.പി എം.എല്‍.എയ്ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് കോടതി. വ്യാജ വാര്‍ത്തക്കെതിരെ തമിഴ്‌നാട് പൊലീസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ബി.ജെ.പി എം.എല്‍.എ പ്രശാന്ത് ഉംറാവുവിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ദല്‍ഹി ഹൈക്കോടതി ഉത്തരവിറക്കിയത്.
മാര്‍ച്ച് 20 വരെയാണ് ജാമ്യം. അഭിഭാഷകന്‍ കൂടിയാണ് പ്രശാന്ത് ഉംറാവു. ഉത്തര്‍പ്രദേശിലെ ബി.ജെ.പി വക്താവാണെന്നാണ് ഉംറാവു തന്റെ ഔദ്യോഗിക ട്വിറ്ററില്‍ നല്‍കിയിരിക്കുന്നത്. 13 ദിവസത്തേക്ക് ഇളവനുവദിച്ച കോടതി ഉംറാവുവിനോട് ശരിയയ മേല്‍വിലാസവും, മൊബൈല്‍ നമ്പറും, ലൈവ് ലൊക്കേഷനും തമിഴ്‌നാട് സര്‍ക്കാരിന് നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു.
കുടിയേറ്റക്കാര്‍ പ്രയാസം നേരിടുന്ന സമയത്തും ബിഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തിയതിനെതിരെ സമൂഹമാധ്യമത്തില്‍ പങ്കുവെച്ച ട്വീറ്റിനെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
Content Highlight: Fake news on migrant workers attacked: Court grants anticipatory bail to BJP MLA