ന്യൂദല്‍ഹി: ലോക് ഡൗണ്‍ സമയത്ത് മരിച്ചതോ പരിക്കേറ്റതോ ആയ അതിഥി തൊഴിലാളികളുടെ കണക്ക് രേഖപ്പെടുത്തിയിരുന്നില്ല എന്ന് തിങ്കളാഴ്ച കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ അറിയിച്ചിരുന്നു. ഇതിന് പിന്നാലെ വ്യാപകമായി പ്രതിഷേധങ്ങളും ഉയര്‍ന്നിരുന്നു. ഇപ്പോള്‍ പുതിയ വാദവുമായി രംഗത്തെത്തിയിരിക്കുകയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം.
വ്യാജ വാര്‍ത്തകള്‍ മൂലമുണ്ടായ പരിഭ്രാന്തിയാണ് അതിഥി തൊഴിലാളികളുടെ കുടിയേറ്റത്തിന് കാരണമായതെന്നാണ് കേന്ദ്രത്തിന്റെ പുതിയ വാദം.
”ലോക്ക് ഡൗണിന്റെ കാലാവധിയെക്കുറിച്ച് വ്യാജവാര്‍ത്തകള്‍ സൃഷ്ടിച്ച പരിഭ്രാന്തിയാണ് ധാരാളം കുടിയേറ്റ തൊഴിലാളികളുടെ കുടിയേറ്റത്തിന് കാരണമായത്, ഭക്ഷണം, കുടിവെള്ളം, ആരോഗ്യ സേവനങ്ങള്‍, പാര്‍പ്പിടം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങളുടെ വിതരണത്തെക്കുറിച്ച് ആളുകള്‍, പ്രത്യേകിച്ച് കുടിയേറ്റ തൊഴിലാളികള്‍ ആശങ്കാകുലരായി’, എന്നാണ് ഇപ്പോള്‍ സര്‍ക്കാര്‍ മുന്നോട്ടുവെക്കുന്ന വാദം.
തിങ്കളാഴ്ച സമ്മേളനം ആരംഭിച്ചപ്പോള്‍ കൊവിഡ് ബാധിച്ച് കുടിയേറ്റ തൊഴിലാളികള്‍ മരിച്ചതുമായി ബന്ധപ്പെട്ട് സര്‍ക്കാരിന്റെ കയ്യില്‍ യാതൊരു രേഖയുമില്ലെന്ന് കേന്ദ്ര തൊഴില്‍ മന്ത്രി സന്തോഷ് കുമാര്‍ ഗംഗ്വാര്‍ പറഞ്ഞിരുന്നു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക