ന്യൂദല്‍ഹി: പുല്‍വാമയില്‍ സൈനികര്‍ക്കെതിരെ ചാവേറാക്രമണം നടത്തിയ ജെയ്‌ഷെ തീവ്രവാദി ആദില്‍ അഹ്മദിന്റെ ചിത്രവും രാഹുല്‍ഗാന്ധിയുടെ ചിത്രവും ചേര്‍ത്ത് സോഷ്യല്‍മീഡിയയില്‍ വ്യാജപ്രചരണം.
“വണ്‍സ് എഗെയ്ന്‍ മോദി രാജ് 2019” എന്ന ഫേസ്ബുക്ക് പേജില്‍ പ്രഗ്നേഷ് ജാനി എന്നയാളാണ് ആദ്യം ചിത്രം ഷെയര്‍ ചെയ്തത്. ഈ പോസ്റ്റ് 260 തവണ ഷെയര്‍ ചെയ്ത് പോയിട്ടുണ്ട്. സൈന്യത്തെ ആക്രമിച്ച തീവ്രവാദിയ്ക്ക് രാഹുല്‍ഗാന്ധിയുമായി ബന്ധമുണ്ടെന്നും ആക്രമണത്തിന് പിന്നില്‍ കോണ്‍ഗ്രസ് ആണോയെന്നും ചിത്രത്തിന് താഴെ അടിക്കുറിപ്പായുണ്ട്.
മോര്‍ഫ് ചെയ്ത ചിത്രങ്ങളെ ആധാരമാക്കി “ഒഡിയപോസ്റ്റ്” എന്ന വെബ്‌സൈറ്റ് ലേഖനമാക്കുകയും ചെയ്തിട്ടുണ്ട്.
പുല്‍വാമ ഭീകരാക്രമണത്തില്‍ കടുത്ത പ്രതിഷേധം രേഖപ്പെടുത്തിയ രാഹുല്‍ഗാന്ധി ഇന്ന് വിഷയത്തില്‍ മോദി സര്‍ക്കാറിനൊപ്പം നില്‍ക്കുമെന്ന് പറഞ്ഞിരുന്നു. ഇനി വരുന്ന ഒന്നുരണ്ടു ദിവസങ്ങളില്‍ മറ്റു ചര്‍ച്ചകളിലേക്ക് പോകില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
രാഷ്ട്രീയ വിവാദങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മറുപടി നല്‍ാകിരുന്ന രാഹുല്‍ അത്തരം വിഷയങ്ങള്‍ ചര്‍ച്ച ചെയ്യേണ്ട സമയമിതല്ലെന്നും പ്രതികരിച്ചിരുന്നു.