തെന്നല ബാലകൃഷ്ണന്‍ മരിച്ചെന്ന് വ്യാജപ്രചരണം; വാര്‍ത്ത പ്രചരിപ്പിച്ചയാള്‍ക്ക് സന്തോഷം കിട്ടുമെങ്കില്‍ ആയിക്കോട്ടെയെന്ന് തെന്നല
Kerala News
തെന്നല ബാലകൃഷ്ണന്‍ മരിച്ചെന്ന് വ്യാജപ്രചരണം; വാര്‍ത്ത പ്രചരിപ്പിച്ചയാള്‍ക്ക് സന്തോഷം കിട്ടുമെങ്കില്‍ ആയിക്കോട്ടെയെന്ന് തെന്നല
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 20th June 2021, 4:46 pm

തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കെ.പി.പി.സി. അധ്യക്ഷനുമായ തെന്നല ബാലകൃഷ്ണപിള്ള മരിച്ചെന്ന് വ്യാജപ്രചരണം. ഞായറാഴ്ച രാവിലെ മുതല്‍ സോഷ്യല്‍ മീഡിയയില്‍ തെന്നലയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ടുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

വാര്‍ത്ത കണ്ടവര്‍ അദ്ദേഹത്തിന്റെ തിരുവനന്തപുരത്തെ വീട്ടിലെത്തിയപ്പോഴാണ് സത്യാവസ്ഥ ബോധ്യപ്പെട്ടത്. അപ്പോഴാണ് വ്യാജപ്രചരണത്തെപ്പറ്റി തെന്നലയും അറിഞ്ഞത്.

ഇതേത്തുടര്‍ന്ന് അദ്ദേഹം തന്നെ വിശദീകരണവുമായി രംഗത്തെത്തുകയായിരുന്നു. ഇത്തരം പ്രചരണത്തില്‍ കഴമ്പില്ലെന്നും ഇങ്ങനെ ചെയ്യുന്നത് കൊണ്ട് ആര്‍ക്കെങ്കിലും സന്തോഷം കിട്ടുന്നെങ്കില്‍ അത് ആയിക്കോട്ടെയെന്നുമായിരുന്നു തെന്നലയുടെ പ്രതികരണം.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlights: Fake News About Thennala Balakrishnan