തിരുവനന്തപുരം: നടന്‍ മോഹന്‍ലാല്‍ കൊറോണ ബാധിച്ച് മരിച്ചെന്ന് വാര്‍ത്ത പ്രചരിപ്പിച്ച വ്യക്തിെയെ പൊലീസ് അറസ്റ്റ് ചെയ്തു. കാസര്‍ഗോഡ് പാഡി സ്വദേശി മുഹമ്മദ് ഷാഫിയുടെ മകന്‍ സമീര്‍ ബിയാണ് അറസ്റ്റിലായത്.
തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി കെ സഞ്ജയ്കുമാര്‍ ഐ.പി.എസിന്റെ നേതൃത്വത്തില്‍ ഉള്ള സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കൊവിഡ് വൈറസുമായി ബന്ധപ്പെട്ട് നിരവധി വി.ഐ.പികളെയും സെലിബ്രിറ്റികളെയും ബാധിക്കുന്ന തരത്തില്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചതിനും, പരിഭ്രാന്തി സൃഷ്ടിക്കുകയും ചെയ്തതിനാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയതിരിക്കുന്നത്.
ഐ.പി.സി 469, സി.ഐ.ടി 66, ദുരന്ത നിവാരണ 54 നിയമ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് പൊലീസ് പറഞ്ഞു. മോഹന്‍ലാല്‍ മരിച്ചതായി അഭിനയിച്ച ഒരു സിനിമയിലെ സീനിന്റെ സ്‌ക്രീന്‍ ഷോട്ട് എടുത്തായിരുന്നു ഇയാളുടെ പ്രചരണം. കേരളപൊലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ ഇത് സംബന്ധിച്ച് വിവിധയാളുകള്‍ പരാതി ഉന്നയിച്ചിരുന്നു.
തുടര്‍ന്ന് ഇയാള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് പൊലീസ് വ്യക്തമാക്കി. മാര്‍ച്ച് 31 രാത്രി മുതലാണ് ഇയാള്‍ ഇത്തരത്തില്‍ സോഷ്യല്‍ മീഡിയ വഴി പ്രചാരണം നടത്തിയത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
DoolNews video