ടി.പി സെന്‍കുമാര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതായി വ്യാജ സന്ദേശം; അന്വേഷിച്ചെത്തിയ പൊലീസിന് ലഭിച്ച വിവരം ഇങ്ങനെ
Kerala
ടി.പി സെന്‍കുമാര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതായി വ്യാജ സന്ദേശം; അന്വേഷിച്ചെത്തിയ പൊലീസിന് ലഭിച്ച വിവരം ഇങ്ങനെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 15th September 2020, 10:23 am

തൃശൂര്‍: മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതായി പൊലീസ് കണ്‍ട്രോള്‍ റൂമിലേക്ക് വ്യാജ സന്ദേശം. തിരുവനന്തപുരം കണ്‍ട്രോള്‍ റൂമില്‍ തിങ്കളാഴ്ച പുലര്‍ച്ചെയോടെ എത്തിയ സന്ദേശം തൃശൂര്‍ കണ്‍ട്രോള്‍ റൂമിന് കൈമാറുകയായിരുന്നു.

സെന്‍കുമാര്‍ ആത്മഹത്യക്ക് ശ്രമിച്ചിരിക്കുന്നുവെന്നും ഉടന്‍ രക്ഷിക്കണമെന്നുമായിരുന്നു പൊലീസ് കണ്‍ട്രോള്‍ റൂമിലേക്ക് എത്തിയ സന്ദേശം. ഫോണ്‍കോളിന്റെ അടിസ്ഥാനത്തില്‍ വെസ്റ്റ് പൊലീസാണ് അന്വേഷണം നടത്തിയത്. കാനുട്ടക മേഖലയിലെ ഒരു ഫ്‌ളാറ്റില്‍ നിന്നായിരുന്നു ഫോണ്‍ കോള്‍ എത്തിയത്.

ഉടന്‍ തന്നെ ഫ്‌ളാറ്റിലെത്തിയ പൊലീസ് എല്ലാ ഫ്‌ളാറ്റുകളിലും പരിശോധന നടത്തി. ഇതിനൊപ്പം തന്നെ സന്ദേശം ലഭിച്ച നമ്പറും പൊലീസ് പരിശോധിച്ചു.

ഇതില്‍ നിന്നും കാനാട്ടുകരയിലെ ഫ്‌ളാറ്റില്‍ താമസിച്ചിരുന്ന വയോധികയായ മുന്‍ അധ്യാപികയായിരുന്നു ഫോണ്‍ വിളിച്ചത് എന്ന് കണ്ടെത്തി. സംഗതി വ്യാജമാണെന്നും തെളിഞ്ഞു. ഇവര്‍ക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്നാണ് കരുതുന്നത്. സംഭവത്തില്‍ ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

content highlight; Fake message that TP Senkumar tried to commit suicide